സന്ധ്യസമയത്ത് വീടുകളിൽ ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ കാര്യങ്ങൾ.!!!

പണ്ടുകാലത്ത് സന്ധ്യസമയമായാൽ പണികളെല്ലാം അവസാനിപ്പിച്ച് പ്രാർത്ഥനക്കായി തയ്യാറായിരുന്നു. വീടിൻറെ ഐശ്വര്യത്തിനുവേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് വിശ്വാസം. സന്ധ്യയാകും മുൻപ് മുറ്റവും അകവുമെല്ലാം അടിച്ചുവാരി ശുദ്ധിയാക്കിയിടുന്നു.

അതിനുശേഷം കാവുകളുള്ളവരാണെങ്കിൽ കാവുകളിലും ഉമ്മറത്തുമെല്ലാം വിളക്കുകൊളുത്തി അതിനു മുൻപിലിരുന്നു നാമജപം നടത്തും. ആ സമയത്ത് ഭക്ഷണം കഴിക്കനോ അടുക്കളയിലെ മറ്റുള്ള പണികൾ ചെയ്യുവാനോ പാടില്ല.

ഇതൊക്കെ ചെയ്താൽ ഐശ്വര്യക്കേടായി മാറും. വയസായവർ വീട്ടിലുണ്ടെങ്കിൽ അവർ നാമം ചൊല്ലുന്നതൊക്കെ കാണാം. അതുപോലെ സന്ധ്യസമയത്ത് പണം ധാന്യം, ഉപ്പ്, പാൽ, മുളക്, നെയ്യ്, തൈര്, എന്ന, പാത്രങ്ങൾ ഇവയൊന്നും മറ്റു വീടുകളിൽ നിന്ന് വാങ്ങാനോ കടം കൊടുക്കാനോ പാടില്ല.

വാതിൽ പടിയിൽ ഇരിക്കുകയോ അവിടെ നിന്ന് സംസാരിക്കുകയോ ചെയ്യരുത്. തുണി കല്ലിൽ അടിച്ച് കഴുകരുത്. ഇത് വീട്ടുകാർക്കും അടുത്തുള്ളവർക്കും നെഗറ്റീവ് എനർജി ഉണ്ടാകാൻ കാരണമാകും. എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്തത് എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. credit : Asia Live TV