“മരം കണ്ടു വളരുകയല്ല മരം നട്ട് വളരുകയാണ് ഇവർ”.. ഈ നടി വേറെ ലെവൽ മക്കളുടെ പുതിയ വീഡിയോയുമായി സാന്ദ്ര തോമസ്.!!!

നടിയും സംവിധായികയുമായ സാന്ദ്ര തോമസും മക്കളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സാന്ദ്ര തോമസിൻറെ ഇരട്ടകുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും. മക്കളുടെ വീഡിയോകൾ പലപ്പോഴും സാന്ദ്ര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

‘നമ്മളെവിടെക്കാ പോകുന്നെ’ എന്ന് മക്കളോട് ചോദിക്കുന്നതാണ് ഈ വീഡിയോയുടെ തുടക്കം. അതിനു കുട്ടികൾ പറയുന്നത് വീട് വെക്കാൻ എന്നാണ്. തുടക്കത്തിൽ ആർക്ക് എന്ന് പറയുന്നില്ലെങ്കിലും പിന്നീട് കിളികൾക്കായാണ് വീട് എന്ന് കാണിക്കുന്നുണ്ട്.

മരങ്ങൾ നടുന്നതിനെയാണ് കിളികൾക്കായുള്ള വീട് വെക്കൽ കൊണ്ട് ഈ കുഞ്ഞുങ്ങൾ ഉദ്ദേശിക്കുന്നത്. മക്കളെ മണ്ണിലും ചെളിയും ഇറക്കാതെ വളർത്തുന്നവർക്കിടയിൽ നല്ലൊരു മാതൃകയാണ് സാന്ദ്ര തോമസും ഭർത്താവും.

മണ്ണിനോടും പ്രകൃതിയിലെ മറ്റു ജീവജാലകങ്ങളുമായും ഇണങ്ങി കുട്ടികൾ ജീവിക്കണം എന്ന സന്ദേശമാണ് സാന്ദ്ര തോമസ് പ്രേക്ഷകർക്ക് ഇതിലൂടെ നൽകുന്നത്. ‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്.