തങ്ക കൊലുസുകൾക്ക് ഇന്ന് അഞ്ചാം പിറന്നാൾ!! രാജ പ്രൗഢിയോടെ ആഘോഷം; ഇരട്ട കുഞ്ഞുങ്ങളുടെ പിറന്നാളിന് ഇരട്ടി മധുരം… | Sandra Thomas Twin Babies 5 Th Birthday Entertainment News Viral Malayalam

Sandra Thomas Twin Babies 5 Th Birthday Entertainment News Viral Malayalam : അഭിനയത്രി നിർമ്മാതാവ് എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് സാന്ദ്ര തോമസ്. ടെലിവിഷൻ മേഖലകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്ക് സുപരിചിതയാണ് ഈ താരം. ഫ്രൈഡേ എന്ന ചിത്രമാണ് ആദ്യമായി സാന്ദ്ര നിർമ്മിക്കുന്നത്. പിന്നീട് ബോക്സ് ഓഫീസ് ഹിറ്റുകൾ ആയ സക്കറിയയുടെ ഗർഭിണികൾ, മങ്കി പെൻ, മോഹൻലാൽ നായകനായ പെരുച്ചാഴി എന്നീ ചിത്രങ്ങളും സാന്ദ്ര നിർമ്മിക്കുകയുണ്ടായി.

1991ൽ ബാലതാരമായി ആണ് സാന്ദ്ര അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ആമേൻ സക്കറിയയുടെ ഗർഭിണികൾ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തു. വിൽസൺ ജോൺ തോമസ് ആണ് സാന്ദ്രയുടെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇവരുടെ പേരാണ് ക്യാറ്റിലിനും കെൽഡനും. ഒരു നടി മോഡൽ നിർമ്മാതാവ് എന്നതിലുപരി തന്റെ കുടുംബത്തിനുവേണ്ടി സമയം ചിലവഴിക്കുന്ന ഒരു വ്യക്തി കൂടിയാണ് സാന്ദ്ര.

മക്കളുടെയും ഭർത്താവിനെയും കൂടെയുള്ള നിരവധി ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുണ്ട്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തു വരുന്ന വാർത്തകൾ മറ്റുചിലതാണ്. മക്കളുടെ പിറന്നാൾ വിശേഷങ്ങൾ ആണ് താരം ഇപ്പോൾ തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇവർക്ക് ഇരട്ടക്കുട്ടികൾ ആണ് ഉള്ളത് ഇവരുടെ അഞ്ചാം പിറന്നാൾ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

Our princesses Turn five എന്നാ അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ചിത്രങ്ങളാണ്. രാജകുമാരിമാരുടെ അതേ രീതിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കുഞ്ഞുങ്ങളെ അണിയിച്ച് ഫോട്ടോ എടുത്തിരിക്കുന്നത്.പാവാടയും ബ്ലൗസും രണ്ട് രാജകുമാരിമാരെയും കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് വളരെയധികം സന്തോഷം തോന്നുന്നു.നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പിറന്നാളാശംസകൾ നേർന്നിരിക്കുന്നത്.

Rate this post