ഇത് പുതിയ തുടക്കം!! പുതിയ ജോലിയിൽ പ്രവേശിച്ചു സാന്ത്വനം ജയന്തി; ആശംസകൾ നേർന്നു ആരാധകർ… | Sanathwanam Fame Apsara Ratnakaran New Venture Malayalam

Sanathwanam Fame Apsara Ratnakaran New Venture Malayalam : സാന്ത്വനം കേരളക്കരയിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ പരമ്പരയാണ്. പരമ്പരയ്ക്ക് ഒരു കൂട്ടുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്കെത്തിക്കാന്‍ സാധിക്കുന്നുണ്ട്. ‘ശിവാഞ്ജലി’ പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോകുകയാണ്. എന്നാൽ ഇടക്ക് ചില സംഘര്‍ഷഭരിതമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് നാം കാണാറുണ്ട്.

ശിവാഞ്ജലിയുടെ പ്രണയം എന്നാല്‍ അതിനിടയിലും നമുക്ക് കാണാന്‍ കഴിയും. പരമ്പരയിലേക്ക് പ്രശ്നങ്ങളെത്തുന്നത് ഒന്ന് തീരുമ്പോള്‍ മറ്റൊന്ന് എന്ന തരത്തിലാണ്. പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍ സാന്ത്വനം വീട്ടിലെ ഏട്ടാനിയന്മാരും അവരുടെ ജീവിത പങ്കാളികളുമാണ്. ജീവിതപ ങ്കാളികളുമായി നല്ല ബന്ധത്തിലാണ് ഏട്ടാനിയന്മാരെങ്കിലും, അവരുടെ വീട്ടുകാര്‍ ആകെ പ്രശ്‌നമാക്കുകയാണ് പരമ്പരയിൽ ചെയ്യുന്നത്. ഈ പരമ്പരയിൽ മറ്റൊരു പ്രധാന കഥാപാത്രമാണ് ജയന്തി.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്‌സര രത്‌നാകരന്‍. അപ്‌സര സാന്ത്വനം, പൗര്‍ണ്ണമിതിങ്കള്‍ തുടങ്ങിയ പരമ്പരകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നിലവിൽ ഇപ്പോൾ സാന്ത്വനം എന്ന പരമ്പരയിലാണ് അപ്‌സര അഭിനയിക്കുന്നത്. ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് അപ്‌സര എത്തുന്നതെങ്കിലും അപ്സരയ്ക്ക് പ്രേക്ഷക പ്രശംസ ലഭിച്ച കഥാപാത്രമാണിത്. സോഷ്യൽ മീഡിയയിലും യൂട്യുബിലും ഒക്കെ സജീവമാണ് അപ്‌സര. ഇപ്പോൾ താരത്തിന്റെതായി വൈറൽ ആകുന്നത് അപ്സര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുത്തൻ റീൽ വീഡിയോ ആണ്.

നിലത്തിരുന്ന് താരം പൂക്കൾ ഉപയോഗിച്ച് ബൊക്ക ഉണ്ടാകുന്നതാണ് വിഡിയോയിൽ കാണാനാവുന്നത്. ഒരു പുതിയ ജോലി, പുതിയ തുടക്കം, പുതിയ ജോലിയിലേക്ക് പ്രവേശിച്ചു എന്നാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. അപ്സര ഏതാണ്ട് 22 ലധികം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായ ആൽബിയും അപ്‌സരയും പ്രണയിച്ച് വിവാഹിതരവായുകയായിരുന്നു. ഇവരുടെ വിവാഹം വീട്ടുകാരുടെ സമ്മതപ്രകാരം ആയിരുന്നു. വിവാഹ ശേഷമാണ് നടി തന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയത്.

Rate this post