ഇത് സഹിക്കാവുന്നതിലും അപ്പുറം.!! നടി സംവൃതയുടെ കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം; സങ്കടം താങ്ങാനാവാതെ താരം.!! | Actor Samvrutha Sunil Beloved Manna Has Left

Actor Samvrutha Sunil Beloved Manna Has Left : 2004 – ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപിൻ്റെ നായികയായി ‘രസികൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃത സുനിൽ. നാടൻ പെൺകുട്ടിയായി വന്ന നടിയെ മലയാളികളുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നത്.

അങ്ങനെ താരം മലയാള സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. 2012 ജനുവരിയിലായിരുന്നു സംവൃതയും എഞ്ചിനീയറായ അഖിലും തമ്മിലുള്ള വിവാഹം നടന്നത്. കണ്ണൂർകാരിയായ താരം പിന്നീട് സിനിമാ മേഖലയിൽ നിന്ന് വിട്ട് നിന്ന് ഭർത്താവ് അഖിലിൻ്റെ കൂടെ അമേരിക്കയിൽ സ്ഥിരതാമസമാക്കി. കുടുംബ ജീവിതവുമായി വളരെ സന്തോഷകരമായി ജീവിക്കുകയാണ് താരം. രണ്ടു ആൺകുട്ടികളാണ് താരത്തിന്.

താരത്തിൻ്റെ കുട്ടികളുമായുള്ള പല വിശേഷങ്ങളും താരം ഇൻസ്റ്റാഗ്രാം വഴി പങ്കു വയ്ക്കാറുണ്ട്. 2019 -ൽ താരം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും വീണ്ടും സിനിമയിൽ സജീവമാവാതെ താരം അമേരിക്കയിൽ രണ്ടു മക്കളുടെയും ഭർത്താവിൻ്റെയും കൂടെ സുഖജീവിതം നയിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ താരത്തിൻ്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ കുടുംബത്തിൽ സംഭവിച്ച വേദനാജനകമായ ഒരു വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ പ്രിയ മന്ന ഞങ്ങളെ പിരിഞ്ഞു പോയി. നമ്മുടെ വീട് ഇനി ഒരിക്കലും പഴയത് പോലെ ആകില്ല. ജീവിതാവസാനം വരെ ഞങ്ങൾ മന്നയെ സ്നേഹിക്കുകയും, മിസ് ചെയ്യുകയും ചെയ്യും.’ താരത്തിൻ്റെ പ്രിയപ്പെട്ട അമ്മമ്മയുടെ മരണവാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രിയ താരത്തിൻ്റെ കുടുംബത്തിൽ സംഭവിച്ച വേദനാജനകമായ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Rate this post