കുഞ്ഞനുജനെ ചേർത്തുപിടിച്ച് അഗസ്ത്യ..!! മക്കളുടെ കുസൃതി നിറഞ്ഞ വീഡിയോ പങ്കുവെച്ച് സംവൃതാ സുനിൽ… | Samvritha sunil

Samvritha Akhil Samvritha sunil : മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളായി തിളങ്ങിയ താരമാണ് സംവൃതാ സുനിൽ. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത “രസികൻ” എന്ന സിനിമയിലൂടെ അഭിനയലോകത്ത് അരങ്ങേറിയ താരം പിന്നീട് ചോക്ലേറ്റ്, അറബിക്കഥ തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമാ ലോകത്ത് ഒരു തിരക്കേറിയ നായികയായി മാറുകയായിരുന്നു.

മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ട് നിരവധി ബഹുമതികളും ആരാധകരെയും സ്വന്തമാക്കാൻ സാധിച്ച ഇവർ പിന്നീട് അഭിനയലോകത്ത് നിന്നും വെട്ടു നിൽക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത ശേഷം സകുടുംബം അമേരിക്കയിൽ താമസമാക്കുകയും ചെയ്യുകയായിരുന്നു ഇവർ. എന്നാൽ പിന്നീട് ബിജു മേനോൻ നായകനായ ” സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവും സംവൃത നടത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടാറുള്ള ഇവർ തന്റെ മക്കളായ അഗസ്ത്യയുടെയും രുദ്രയുടെയും വിശേഷങ്ങളും കുസൃതികളും പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഹൃസ്വ വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുഞ്ഞനുജനായ രുദ്രയുടെ കൈകോർത്തുപിടിച്ച് വഴിയരികിലൂടെ നടക്കുന്ന അഗസ്ത്യയുടെ വീഡിയോയായിരുന്നു താരം പങ്കുവെച്ചിരുന്നത്.

പുറം കാഴ്ചകൾ കണ്ടു രസിച്ചു കൊണ്ട് നടക്കുന്നതും മഞ്ഞിലൂടെ നടന്നു രസിക്കുന്നതും വീട്ടിനുള്ളിൽ ഒരുമിച്ച് കളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഇത്തരത്തിലൊരു വീഡിയോ താരം പങ്കുവെച്ചതോടെ നിരവധി പേരാണ് ഞങ്ങളുടെ പ്രിയ താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു അഗസ്ത്യയുടെ കുഞ്ഞനുജനായി രുദ്ര എത്തിയ സന്തോഷം സംവൃത തന്റെ ആരാധകരെ അറിയിക്കുന്നത്. മൂത്തമകനായ അഗസ്ത്യയുടെ ജന്മദിന സമ്മാനമായി അവന് ലഭിച്ചത് രുദ്രയെ ആയിരുന്നു എന്നായിരുന്നു താരം സന്തോഷവാർത്ത പങ്കിട്ടുകൊണ്ട് കുറിച്ചിരുന്നത്.