മലയാളികളുടെ ക്യൂട്ട് നായിക തിരിച്ചു വരുന്നു.!? പുത്തൻ സന്തോഷം പങ്കുവെച്ച് താരങ്ങൾ; പ്രിയ താരങ്ങൾക്ക് ഒപ്പം സംവൃത ഒന്നിച്ചപ്പോൾ പിറന്ന മനോഹര നിമിഷം.!! | Samvritha Sunil Meet Up With Jayasurya Malayalam

Samvritha Sunil Meet Up With Jayasurya Malayalam : മലയാള സിനിമാ ആസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണല്ലോ സംവൃത സുനിൽ. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി പുറത്തിറങ്ങിയ “രസികൻ” എന്ന ചിത്രത്തിൽ നായിക വേഷത്തിൽ തന്നെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

തുടർന്നിങ്ങോട്ട് പ്രേക്ഷകർ ഏറ്റെടുത്ത നിരവധി കഥാപാത്രങ്ങളുമായി സിനിമാലോകത്ത് സജീവമായി മാറുകയായിരുന്നു ഇവർ. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടു നിന്നുകൊണ്ട് കുടുംബസമേതം അമേരിക്കയിൽ താമസമാക്കിയപ്പോൾ സിനിമ പ്രേമികൾക്ക് നഷ്ടപ്പെട്ടത് തങ്ങളുടെ പ്രിയ താരങ്ങളിൽ ഒരാളെയായിരുന്നു. സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കാതിരുന്ന താരം പിന്നീട് “സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന ബിജുമേനോൻ ചിത്രത്തിലൂടെ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയ വഴി ആരാധകരുമായി എപ്പോഴും സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരം തന്റെ മക്കളായ അഗസ്ത്യയുടെയും രുദ്രയുടെയും വിശേഷങ്ങളും കുസൃതികളും പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല സിനിമയിലൂടെ താൻ നേടിയെടുത്ത സുഹൃത്തുക്കളെ പലപ്പോഴും കാണാനും അവരുമായി ചെലവിടാനും സമയം കണ്ടെത്താറുള്ള താരം പലപ്പോഴും തന്റെ സഹതാരങ്ങളുമായുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ വിദേശത്തുനിന്നും അവധിയിൽ നാട്ടിലെത്തിയപ്പോൾ ഇന്ദ്രജിത്തിനും ഭാര്യ പൂർണിമക്കുമൊപ്പം സമയം ചിലവിടുകയും അവരുമയുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ ജയസൂര്യയോടൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. “നിങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് എല്ലായ്‌പ്പോഴും ഒരു സന്തോഷമാണ് ജയേട്ടാ!!” എന്നൊരു അടിക്കുറിപ്പിലായിരുന്നു ഈയൊരു ചിത്രം പങ്കുവെച്ചിരുന്നത്. തങ്ങളുടെ ഇഷ്ട താരം പങ്കുവെച്ച ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ മലയാള സിനിമയിലേക്ക് എന്നാണ് തിരിച്ചു വരുന്നത്, ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുന്നു എന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രതികരണങ്ങളും ആരാധകരിൽ നിന്നും കാണാവുന്നതാണ്.

Rate this post