സ്റ്റേജിൽ സമ്മാനം നൽകാൻ നിന്ന മന്ത്രിയോട് “സാർ എനിക്ക് സമ്മാനം നൽകേണ്ട എനിക്ക് അമ്മ തന്നാൽ മതി”.!!

മാതാപിതാക്കളെ വൃദ്ധസദനത്തിലാകുന്ന ഒരു കാലഘട്ടമാണിത്. മക്കളെ നോക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് കുട്ടികളെ ബോർഡിങ് സ്കൂളുകളിലാക്കുന്നവരും കുറവല്ല. ഇവിടെയാണ് ഒരു അമ്മയും മകനും മാതൃകയാകുന്നത്‌.

അമ്മയുടെ ദേഹത്ത് മുഴുവൻ വെള്ള പാണ്ടാണ് അത് കൊണ്ട് അമ്മ വരുന്നില്ല എന്ന് പറയുന്ന അമ്മയോട് വിവേക് പറയുന്നത് അമ്മ വരില്ലെങ്കിലും ഞാനും പോകുന്നില്ല എന്നാണ്. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസും മുഴുവൻ മാർക്കും വാങ്ങിയ വിവേകിനെ അനുമോദിക്കുന്ന ചടങ്ങായിരുന്നു അത്.

വിദ്യാഭ്യാസമന്ത്രിയും കളക്ടറും മറ്റു പ്രമുഖ വ്യക്തികളും ഉള്ള ഈ ചടങ്ങിലേക്കാണ് മകൻ അമ്മയെ ക്ഷണിക്കുന്നത്. സമ്മാനദാനം നിർവഹിക്കാനെത്തിയ വിദ്യാഭ്യാസമന്ത്രിയോട് തൻറെ അമ്മ സമ്മാനം നൽകണം എന്നതാണ് തൻറെ ആഗ്രഹം എന്ന് വിവേക് പറയുന്നു.

മകൻ പറഞ്ഞത് അവിവേകമായി എന്ന് പറയുന്ന അമ്മയോട് നിങ്ങളുടെ മകൻ ചെയ്തതാണ് ശരി എന്ന് പറഞ്ഞുകൊണ്ട് കളക്ടറും മറ്റുള്ളവരും അനുമോദിക്കുന്നുണ്ട്. ‘അമ്മ അല്ലെങ്കിൽ അച്ഛൻ വരേണ്ട എൻറെ കൂട്ടുകാർ എന്നെ കളിയാക്കും’ എന്ന് പറയുന്നവരുള്ള ഇക്കാലത്ത് അമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് വിവേക്.