ലെവൽ മാറുകയാണ്; വേറെ ലെവൽ വർക്കൗട്ടുമായി സാമന്ത… | Samantha Workout Video Malayalam

Samantha Workout Video Malayalam : താരസുന്ദരി സാമന്ത എന്നും ആരാധകർക്ക് ഒരു വിസ്മയം തന്നെയാണ്. വശ്യമായ സൗന്ദര്യം കൊണ്ട് ആരാധകമനം കവരാറുള്ള താരം അഭിനയത്തിന്റെ കാര്യത്തിലും പകരം വെക്കാനില്ലാത്ത ഒരു പ്രതിഭ തന്നെ. ആണ്ടവ നൃത്തത്തിലൂടെ ഈയിടെ പ്രേക്ഷകരിലേക്ക് ഒരു തീയായി ഇറങ്ങിച്ചെന്ന സാമന്ത ഇന്നും അതേ ശോഭയിൽ ജ്വലിച്ചുനിൽക്കുകയാണ്.

അടുത്തകാലത്ത് പുറത്തിറങ്ങിയ ഐറ്റംഡാൻസ് ഹിറ്റായതോടെ താരം പ്രതിഫലം വീണ്ടും ഉയർത്തി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഏതായാലും തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സാമന്ത എന്നത് സംശയമില്ലാത്ത കാര്യമാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും സാമന്തയും വിവാഹിതരായത്. തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും.

എന്നാൽ ആരാധകരെ സങ്കടത്തിലാഴ്ത്തികൊണ്ട് 2021 ഒക്ടോബര്‍ 2 ന് നാഗ ചൈതന്യയും സാമന്തയും വേര്‍പിരിയലിനെക്കുറിച്ചുള്ള തീരുമാനം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു. വിവാഹ മോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കാതെ, പരസ്പര ബഹുമാനത്തോടെയാണ് ഇരുവരും പിരിഞ്ഞത്. പരസ്പര സമ്മതത്തോടെ തന്നെയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതും. വിവാഹ മോചനത്തെ തുടർന്ന് സാമന്ത സൈബർ ബുള്ളിയിങ്ങിന് ഇരയായിരുന്നു.

നിരവധി പേർ സാമന്തയ്‌ക്കെതിരെ കുത്തുവാക്കുകളും കമന്റുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിക്കുകയും ചെയ്തു.ശേഷം തന്റെ അഭിനയത്തിൽ സജീവമായ താരം ഏറെ സന്തോഷവതിയായി കാണപ്പെട്ടു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ള താരം കഴിഞ്ഞ ദിവസം പുറത്തുവിട്ട വർക്ക് ഔട്ട് വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ കീഴകടക്കിയ താരത്തിന്റെ വർക്ക് ഔട്ട് വീഡിയോ ഒരുപാട് പേരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു…

Rate this post