ഇതൊക്കെയാണ് സർപ്രൈസ്..!! തെന്നിന്ത്യൻ താരസുന്ദരിക്ക് വിജയ് കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ..!? | Samantha Ruth Prabhu Birthday

Samantha Ruth Prabhu Birthday : കഴിഞ്ഞ ദിവസമാണ് നടി സാമന്ത റൂത്ത് പ്രഭു തന്റെ 35-ാം ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിൽ നടൻ വിജയ് ദേവരക്കോണ്ടയും കൂട്ടരും സാമന്തയ്ക്ക് നൽകിയ ബർത്ത്ഡേ സർപ്രൈസ് സോഷ്യൽ മീഡിയയിൽ വൈറലായി. സാമന്തയും വിജയും തങ്ങളുടെ പുതിയ ചിത്രമായ VD11 ന്റെ ഷൂട്ടിംഗ് നടക്കുന്ന കാശ്മീരിലാണ് ഇപ്പോഴുള്ളത്. അവിടെ വെച്ചാണ് സാമന്ത തന്റെ ജന്മദിനം ഇത്തവണ ആഘോഷിച്ചത്. വിജയ് ദേവരക്കോണ്ട തന്റെ ടീമിന്റെ സഹായത്തോടെ സാമന്തയുടെ ഒരു വൈകാരിക സംഭാഷണം ഉൾപ്പെടുന്ന ഒരു വ്യാജ രംഗം ആസൂത്രണം ചെയ്തു.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ, രാത്രി 12 മണിയോടെയാണ് രംഗം ചിത്രീകരിക്കാൻ തീരുമാനിച്ചത്. പ്ലാൻ അനുസരിച്ച് സംവിധായകൻ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ രംഗം ഷൂട്ട് ചെയ്ത് തുടങ്ങി. യഥാർത്ഥ രംഗമാണ് എന്ന് കരുതി സാമന്ത തന്റെ ഡയലോഗ് ആത്മാർത്ഥമായി പറയുകയും ചെയ്തു. വിഡിയോയിൽ, സാമന്ത ഒരു വൈകാരിക ഡയലോഗ് പറയുന്നതോടൊപ്പം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നത് നമുക്ക് കാണാം.

തുടർന്ന്, വിജയ് സാമന്തയുടെ കണ്ണുനീർ ഒപ്പിയെടുക്കുകയും രംഗം കൂടുതൽ വൈകാരിമാക്കുകയും ചെയ്തു. പിന്നാലെ, വിജയ് ‘സാമന്ത’ എന്ന് വിളിച്ചപ്പോൾ, വിജയ്ക്ക് അബദ്ധം സംഭവിച്ചതാണെന്ന് തെറ്റിദ്ധരിച്ച് നടി ചിരിച്ചു. എന്നാൽ, അതിന് പിന്നാലെ, വിജയ് ജന്മദിനാശംസകൾ നേർന്നപ്പോഴാണ്, ഇത്‌ ഒരു സർപ്രൈസ് ആയിരുന്നു എന്ന് സാമന്തക്ക് മനസ്സിലായത്.

തുടർന്ന്, സംഭവങ്ങൾ ഓരോന്നായി വിവരിക്കുന്ന വോയ്‌സ്‌ ഓവറോട് കൂടിയ വീഡിയോ വിജയ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ, സാമന്തക്ക് ജന്മദിനാശംസകൾ നേർന്നതോടൊപ്പം പങ്കുവെച്ചു. തുടർന്ന്, സാമന്തയും ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. അവരുടെ വരാനിരിക്കുന്ന ചിത്രമായ VD11 നെ കുറിച്ച് പറയുകയാണെങ്കിൽ, ഇത് ശിവ നിർവാണ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ചിത്രമാണ്. മഹാനടിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.