സാന്ത്വനത്തിലെ ശിവേട്ടന്റെ പുതിയ ഷോർട്ട് ഫിലിം കണ്ടോ..!!🤩👌 കൂടെയുള്ളത് പുതിയൊരു നായിക…🥳🥳

സാന്ത്വനത്തിലെ ശിവേട്ടന്റെ പുതിയ ഷോർട്ട് ഫിലിം കണ്ടോ..!!🤩👌 കൂടെയുള്ളത് പുതിയൊരു നായിക…🥳🥳 കുടുംബപ്രക്ഷകരുടെ പ്രിയതാരമാണ് നടൻ സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി തകർത്തഭിനയിക്കുന്ന സജിന് സോഷ്യൽ മീഡിയയിലുൾപ്പെടെ വൻ ആരാധകവൃന്ദമാണുള്ളത്. ശിവൻ എന്ന കഥാപാത്രത്തിൽ സമാനതകളില്ലാത്ത അഭിനയമാണ് സജിൻ കാഴ്ചവെക്കുന്നത്. നടി ഷഫ്നയുടെ ഭർത്താവാണ് താരം. അഭിനയം സ്വപ്നം കണ്ടിരുന്ന സജിൻ ഭഗവാൻ സിനിമയുടെ ലൊക്കേഷനിൽ വെച്ച്‌ ഷഫ്നയെ പരിചയപ്പെടുകയും പിന്നീട് അവരുടെ പ്രണയം ആരംഭിക്കുകയുമായിരുന്നു.

ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വന്തം ശിവൻ ഒരു ഷോർട്ഫിലിമിലൂടെ മലയാളികളുടെ മനം കവരുകയാണ്. സില്ലി മോങ്ക്സ് അണിയിച്ചൊരുക്കിയ സോൾമേറ്റ് എന്ന ഹ്രസ്വചിത്രത്തിൽ നായകവേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. സോൾമേറ്റ് പൂർണമായും ഒരു പ്രണയകഥയാണ്. മാസങ്ങൾക്ക് മുന്നേതന്നെ സോൾമേറ്റിന്റെ പോസ്റ്ററും മ്യൂസിക്കൽ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവീട്ടിരുന്നു. ശിവാഞ്ജലി പ്രണയത്തിന്റെ രണ്ടാം പതിപ്പാകുമോ സോൾമേറ്റ് എന്നറിയാനുള്ള ആകാംക്ഷ സാന്ത്വനം ആരാധകരിൽ ഉണ്ടായിരുന്നു.

എന്നാൽ എല്ലാ മുൻവിധികളെയും തെറ്റിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സോൾമേറ്റ് റിലീസ് ചെയ്തത്. മികച്ച സ്വീകാര്യതയാണ് സോൾമേറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി മരിയ പ്രിൻസ് സജിനൊപ്പം പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രണയാർദ്രമായ മറ്റൊരു കാവ്യമാണ് സോൾമേറ്റ്. വിരഹവും അനുരാഗവും ഒന്നിക്കുന്ന കഥയാണ് ഷോർട്ഫിലിമിന്റെ ശക്തി. സജിനും മരിയയും മികച്ച ജോഡിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

എന്നാലും ഇനി സജിൻ ചേട്ടനെ വെച്ച്‌ ഷോർട്ട് ഫിലിം ചെയ്യുന്നവർ നായികയായി ഗോപികച്ചേച്ചിയെ വിളിക്കണേ എന്നാണ് സാന്ത്വനം ആരാധകർ ആവശ്യപ്പെടുന്നത്. റിലീസ് ചെയ്ത് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒട്ടനവധി ആളുകളാണ് സാന്ത്വനം ശിവനെ കണ്ട് സോൾമേറ്റ് കാണാൻ ഓടിയെത്തിയത്. സാന്ത്വനത്തിലേത് പോലെ തന്നെ ബ്രില്ല്യന്റ് ആക്റ്റിംഗ് ആണ് താരം ഇത്തവണയും നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ കമന്റ്റ്. ബിഗ്സ്‌ക്രീനിൽ താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.