കല്യാണിയുടെ മെയ്‌വഴക്കം കണ്ട് കണ്ണുതള്ളി ആരാധകർ; ബിന്ദു പണിക്കർ – സായി കുമാർ ദമ്പതികളുടെ മകളുടെ വീഡിയോ വൈറലാകുന്നു… | Saikumar Daughter Kalyani B Nair Dance Goes Viral

Saikumar Daughter Kalyani B Nair Dance Goes Viral : മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ ബിന്ദു പണിക്കരുടെ മകളും റീൽസ് താരവുമാണല്ലോ കല്യാണി ബി നായർ. ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതയാണ് താരം. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് മേഖലയിലും ഏറെ ശ്രദ്ധ നേടിയ കല്യാണിക്ക് വലിയ ആരാധക വൃന്ദം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്.

മലയാള സിനിമാ താരങ്ങളായ ബിന്ദു പണിക്കരുടെ മകൾ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റിയും ഉണ്ടാക്കിയെടുക്കാൻ കല്യാണിക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ഒന്നര ലക്ഷത്തോളം പേർ പിന്തുടരുന്ന ഒരു താരപുത്രിയായതിനാൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ താരത്തിന് നൽകാറുള്ളത്. റീൽസ് വീഡിയോകൾക്കൊപ്പം തന്നെ സ്റ്റൈലിഷ് ആൻഡ് മോഡേൺ ലുക്കിലുള്ള കോസ്റ്റ്യൂമുകളിൽ വ്യത്യസ്തയാർന്ന ഫോട്ടോഷൂട്ടുകളിലൂടെ താരം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.

മോഡലിംഗിനപ്പുറം മലയാള സിനിമാലോകത്തും സജീവമാകാൻ ഒരുങ്ങുകയാണ് താരം എന്നതിനാൽ തന്നെ ഭാവിയിലെ മികച്ചൊരു യുവ നായികയായാണ് കല്യാണിയെ സിനിമ പ്രേക്ഷകർ കാണുന്നത്. എന്നാൽ ഇപ്പോഴിതാ, പുതിയൊരു റീൽസ് വീഡിയോയുമായി എത്തി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് താരം. അഭിഷേക് ബച്ചൻ സോനം കപൂർ എന്നിവർ തകർത്തഭിനയിച്ച ഡൽഹി- 6 എന്ന സിനിമയിലെ വൈറൽ ഗാനത്തിനൊപ്പമാണ് കല്യാണി ഇപ്പോൾ എത്തിയിരിക്കുന്നത്.

” മസകലീ മസകലീ.. ” എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം കറുപ്പ് നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായാണ് താരം ചുവടുകളുമായി എത്തിയിരിക്കുന്നത്. ഈയൊരു ഹൈ എനർജി ലെവലിലുള്ള ഡാൻസ് റീൽസ് വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.