പ്രേമം മലർ മിസ്സിന്റെ വിശേഷം അറിഞ്ഞോ.!? കുടുംബത്തോടൊപ്പം ഭക്തിയില്‍ മുഴുകി സായ് പല്ലവിയും; വെള്ള വസ്ത്രവും തലയിൽ കെട്ടുമായി താരത്തെ കണ്ട് ആശങ്കയിൽ ആരാധകർ… | Sai Pallavi Sister Latest Post Viral Malayalam

Sai Pallavi Sister Latest Post Viral Malayalam : തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന താരം ടോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി സായി മിക്ക ഭാഷകളിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ വൈറൽ ആകുന്നത് നടി തന്റെ കുടുംബത്തോടൊപ്പം ധർമ്മ ദേവതയിൽ നിന്നും അനുഗ്രഹം തേടാൻ തന്റെ ജന്മ നാട്ടിൽ എത്തിയ ചിത്രങ്ങളാണ്.

വളരെ പരമ്പരാഗതമായ രീതിയിലുള്ള ഡ്രസ്സ് ആണ് താരം ഈ ചിത്രത്തിൽ അണിഞ്ഞിരുന്നത്. സായി ഉടുത്തിരുന്നത് വ്യത്യസ്തമായ ശൈലിയിൽ ഉള്ള വെള്ള സാരി ആണ്. സായി വസ്ത്രം ധരിച്ചിരിക്കുന്നത് വളരെ പരമ്പരാഗതമായ ബഡുഗ ശൈലിയിൽ ആണ്. നടി സായ് പല്ലവിയുടെ സഹോദരി ആയ പൂജ, സഹോദരൻ ജിത്തു എന്നിവരും ഈ ചിത്രത്തിൽ കാണാം. അതോടൊപ്പം ഊട്ടിക്ക് അടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ എന്ന ഉത്സവത്തിലും നടി സായി പല്ലവി പങ്കെടുത്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. താരം ഏറ്റവും അവസാനമായി അഭിനയിച്ചത് സൂപ്പർ ഹിറ്റായി മാറിയ ‘ഗാർഗി’ എന്ന ചിത്രത്തിലാണ്.

ഇപ്പോൾ ലഭിക്കുന്ന സൂചന കമൽഹാസൻ നിർമ്മിക്കുന്ന ശിവകാർത്തികേയന് ഒപ്പമുള്ള തന്റെ അടുത്ത ചിത്രത്തിനായി സായി പല്ലവി കരാർ ഒപ്പിട്ടു എന്നാണ്. തമിഴിവും തെലുങ്കിലും മലയാളത്തിലും ബോക്സോഫീസിലും ഏറെ ഡിമാൻഡുണ്ട് താരത്തിന്. സിനിമകളുടെ തെരഞ്ഞെടുപ്പിൽ വളരെയധികം ശ്രദ്ധ വെക്കുന്ന സായി പല്ലവി ഇടവേളയിൽ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാറുമുണ്ട്. അവസാനം സായി പല്ലവി മലയാളത്തിൽ എത്തിയത് 2019 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം അതിരനിലാണ്.

ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഒരു ബിഗ് ബജറ്റ് ചിത്രവുമായി സായി പല്ലവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്നതാണ്. അതും ഒരു മിത്തോളജിക്കൽ കഥയുമായിട്ടാണ് സായി പല്ലവിയുടെ അരങ്ങേറ്റം എന്നതാണ് പ്രധാന കാര്യം. ബിഗ് ബജറ്റ് ചിത്രത്തിൽ സായി പല്ലവി പ്രധാന കഥാപാത്രമായി എത്തുന്നത് ഇന്ത്യൻ മിത്തോളജിയിലെ ഏറ്റവും പ്രധാന്യമുള്ള ഇതിഹാസമായ രാമായണ കഥയെ സീതയുടെ വീക്ഷണത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രത്തിലാണ് എന്നതാണ് സൂചന.

Rate this post