
മലർ മിസ്സിന്റെ കാത്തിരിപ്പിന് വിരാമം.!! സൂര്യക്കും ജ്യോതികക്കും ഒപ്പം സന്തോഷ നിമിഷം; ആഹ്ലാദ തിമിർപ്പിൽ സായ് പല്ലവി.!? | Sai Pallavi Happy News With Suriya Jyothika Malayalam
Sai Pallavi Happy News With Suriya Jyothika Malayalam : ‘നോക്കൂ ആരാണ് അവതരിപ്പിക്കുന്നത്’ എന്ന അടിക്കുറിപ്പോടെ സായ്പ്പലവി 2022 ൽ പങ്കു വെച്ച ചിത്രം വീണ്ടും പ്രേക്ഷ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ ഗാർഗി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ജനപ്രിയ താര- ദമ്പതികളായ സൂര്യയും ജോതികയും ചേർന്ന് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നതാണ് പോസ്റ്റ്. ചിത്രത്തിൽ നായിക കഥാപാത്രമായ സായ് സ്കൂൾ ടീച്ചറുടെ വേഷമാണ് ചെയ്യുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായ അച്ഛൻ, അരിപ്പൊടി വിൽക്കുന്ന , സ്കൂളിൽ പഠിക്കുന്ന അനുജത്തി എന്നിവരടങ്ങുന്നതാണ് സായുടെ കഥാപാത്രം ഗാർഗിയുടെ കുടുംബം.ചെറിയ പെൺകുട്ടിയ ഉപദ്രവിച്ച വരുടെ കൂട്ടത്തിൽ ഗാർഗിയുടെ അച്ഛൻ ഉൾപ്പെട്ടതായി വാർത്ത പരന്നു.മുൻപ് അവൾക്ക് അധ്യാപകനിൽ നിന്നും മോശം അനുഭവം നേരിട്ടപ്പോൾ അവൾക്കൊപ്പം അച്ഛനാണ് നിന്നത്. ഇത്തരം അനീതികൾക്കെതിരെ പോരാടാൻ പ്രേരിപ്പിക്കുന്നതും അച്ഛനാണ്.

അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തിന്. പ്രേക്ഷകർക്കിടയിൽ ലഭിച്ച സ്വീകാര്യത വളരെ വലുതും.ഇതിനോടകം മലയാളത്തിലും തമിഴിലും തെലുങ്കിലമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സായ് പല്ലവി .അസാമാന്യ മെയ് വഴക്കവും നൃത്തിലുള്ള അവരുടെ പ്രതിഭയും അവർക്ക് പ്രത്യേകമായ ഐഡന്റിറ്റി സിനിമയിൽ ചാർത്തി കൊടുക്കുകയും ചെയ്തു.പ്രേമം എന്ന മലയാള ചിത്രത്തിൽ 2015 ൽ അഭിനയിച്ചു- കൊണ്ടായിരുന്നു സിനിമയിലെ തുടക്കം. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി.
നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അവർ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി. ലോക പ്രശസ്തമായ ഫോബ്സ് മാഗസിൻ 2020 സായ് യെ കുറിച്ച് ഫീച്ചർ എഴുതി. നാലു തവണ സൗത്ത് ഇന്ത്യൻ ഫിലിം ഫേർ അവാർഡും രണ്ടു തവണ സൗന്ത് ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം ഫേർ അവാർഡും നേടി. കഥാപാത്രങ്ങൾ സസൂഷ്മം തിരഞ്ഞെടുത്തും ഉറച്ച നിലപാടുകളുമായുo യാത്ര തുടരുന്നവരുടെ കരിയറിൽ ഒരു പൊൻ തൂവൽ തന്നെയായിരിക്കും ‘ ഗാർഗി’ എന്ന ഗൗതം രാമചന്ദ്രൻ ചിത്രവും.