ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചപ്പോൾ 12 മണിക്കൂർ കൊണ്ട് അക്കൗണ്ടിൽ എത്തിയത് 50 ലക്ഷം രൂപ.. സഹായങ്ങൾക്ക് നന്ദി പറഞ്ഞ് നന്ദു മഹാദേവൻ.!!!

ശരീരത്തിൻറെ ഓരോ ഭാഗങ്ങളിലും കാൻസർ പടരുമ്പോഴും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും പോരാടുന്ന നന്ദു മഹാദേവ സമൂഹ മാധ്യമങ്ങളിൽ പരിചിതനായ ഒരാളാണ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് നന്ദു.

നാല് വർഷമായി ക്യാൻസറിന് ചികിത്സ നേടിയിരുന്ന നന്ദു കഴിഞ്ഞ ദിവസം സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ആദ്യമായാണ് നന്ദു തൻറെ ഫേസ്ബുക് സുഹൃത്തക്കളോട് തനിക്കായി സഹായം അഭ്യര്ഥിക്കുന്നത്.

നന്ദുവിൻറെ പോസ്റ്റ് കണ്ട് പന്ത്രണ്ടു മണിക്കൂർ കൊണ്ട് അൻപത് ലക്ഷം രൂപയാണ് അക്കൗണ്ടിൽ എത്തിയത്. “മതി മതി മതി മതി.. മനസ്സു നിറഞ്ഞാണ്‌ ഞാൻ പറയുന്നത്”.. എന്ന് തുടങ്ങുന്ന പോസ്റ്റിലൂടെയാണ് തൻറെ നന്ദി അറിയിച്ചിരിക്കുന്നത്.

“ഒരു കാര്യം ഞാനുറപ്പ് തരുന്നു..അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവൻ നിങ്ങളുടെ സമ്മതത്തോടെ തന്നെ അർഹതയുള്ള കരങ്ങളിൽ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും…” എന്നും നന്ദു പറയുന്നു.