സദ്യക്ക് മാറ്റുകൂട്ടാൻ ഒരു കൂട്ടുകറിയായാലോ; അതും തൃശൂർ സ്റ്റൈൽ കടല കൂട്ടുകറി… | Sadhya Special Koottucurry Malayalam

Sadhya Special Koottucurry Malayalam : സദ്യയ്ക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു വിഭാഗമാണ് കൂട്ടുകറി എന്ന് പറയുന്നത്. പ്രത്യേകിച്ച് ഓണ സദ്യയ്ക്ക്. ഇന്ന് തൃശ്ശൂർ രീതിയിലുള്ള കൂട്ടുകറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കൂട്ടുകറിയ്‌ക്ക് ആവശ്യമായ കടല രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. രാത്രി വെള്ളത്തിലിടാൻ പറ്റിയില്ലെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂർ എങ്കിലും വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക.

പിന്നെ കറിയ്‌ക്ക് വേണ്ടത് ഒരു പച്ചക്കായ, ചേന എന്നിവ ആണ്. കായയും ചേനയും ഇടത്തരം വലിപ്പത്തിൽ മുറിച്ചെടുക്ക ആണ് ഇനി വേണ്ടത്. അതിനുശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് കഴുകി വെച്ചിരിക്കുന്ന കടല ഒരു കുക്കറിൽ ഇട്ട് നന്നായി ഒന്ന് വേവിച്ചെടുക്കുക. വേവിയ്ക്കാൻ വെച്ചിരിക്കുന്ന കടലയിൽ ആവശ്യത്തിന് ഉപ്പും രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ എരിവുള്ള മുളക് പൊടിയും ചേർത്ത് കൊടുക്കാം.

ശേഷം അരിഞ്ഞു വച്ചിരിക്കുന്ന കായയും ചേനയും ഒരു പാത്രത്തിലോ കുക്കറിലോ ഇട്ടശേഷം അല്പം മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ മുളകു പൊടിയും ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് ഇത് അടച്ചു വെച്ച് നന്നായി ഒന്ന് വേവിച്ചെടുക്കാം. അഞ്ച് ടേബിൾ സ്പൂൺ തേങ്ങയിലേക്ക് കാൽ ടീസ്പൂൺ ജീരകം, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി ഒന്ന് മിക്സിയുടെ ജാറിലിട്ട് യി വീഡിയോയിൽ പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :Veena’s Curryworld