ഡോക്ടർ റോബിനെ ട്രോളിക്കൊന്ന് മുൻ ബിഗ്ഗ്‌ബോസ് വിജയി സാബുമോൻ; കലാരംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ റോസ്റ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് ഡോക്ടർ റോബിനും… | Sabu Mon Trolls Dr. Robin Bigg Boss News Malayalam

Sabu Mon Trolls Dr. Robin Bigg Boss News Malayalam : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിന് കൊടിയിറങ്ങിരിക്കുകയാണ്. ദിൽഷ പ്രസന്നൻ വിജയിയായതോടെ ആ വിജയത്തിന്റെ പതിന്മടങ് സന്തോഷം വാനോളം ആസ്വദിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസ് ഷോയിൽ നിന്നും എഴുപതാം ദിവസം പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. ഡോക്ടർ റോബിൻ പുറത്തായതോടെയാണ് ദിൽഷ മത്സരരംഗത്ത് ഏറെ ശക്തയായി മാറിയത്.

പ്രതീക്ഷിക്കാത്ത വോട്ടിങ് മുന്നേറ്റം പിന്നീട് ദിൽഷക്കുണ്ടായത് ഡോക്ടർ റോബിന്റെ ആരാധകർ പിന്തുണച്ചത് കൊണ്ടായിരുന്നു. ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിൽ വെച്ച് ഡോക്ടർ റോബിന്റെ പ്രണയാഭ്യർത്ഥന ദിൽഷ നിരസിച്ചെങ്കിലും ഡോക്ടർക്കും ആരാധകർക്കും ദിൽഷയുടെ തീരുമാനം മാറുമെന്ന കാര്യത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. ഷോയുടെ അവസാനഘട്ടത്തിൽ ബ്ലെസ്‌ലിയാണ് ദിൽഷയുടെ വിജയത്തിന് ഭീഷണിയായി നിന്നത്.

Sabu Mon Trolls Dr. Robin Bigg Boss News Malayalam
Sabu Mon Trolls Dr. Robin Bigg Boss News Malayalam

ഇതുമായി ബന്ധപ്പെട്ട് വീട്ടിനകത്തും പുറത്തും ഒട്ടേറെ പ്രശനങ്ങൾ ഉടലെടുത്തിരുന്നു. ഡോക്ടർ റോബിന്റെ പൊടുന്നനെയുള്ള വൈകാരികപ്രകടനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന്റെ ട്രോളിക്കൊന്നുകൊണ്ട് മുൻ ബിഗ്‌ബോസ് താരവും നടനുമായ സാബുമോൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. സാബുമോന്റെ ഒരു ട്രോൾ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ദിൽഷ വിജയിച്ചു, ഇനി ഞങ്ങളുടെ കല്യാണം, മൂക്കാമണ്ട അടിച്ചുതകർക്കാൻ എനിക്ക് പോണം എന്നൊക്കെ പറഞ്ഞുകൊണ്ടാണ് സാബുമോന്റെ വീഡിയോ.

റോബിനെ എല്ലാ രീതിയിലും റോസ്‌റ് ചെയ്യുന്ന ഒരു വീഡിയോ തന്നെയാണിത്. ഈ വീഡിയോ കണ്ടിട്ടാകണം റോബിൻ പിന്നീട് ഒരു അഭിമുഖത്തിൽ ഇതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. കലാരംഗത്ത് പ്രവർത്തിക്കുന്ന ചിലരും തന്നെ ട്രോളിക്കൊണ്ട് വീഡിയോ ചെയ്യുന്നത് കണ്ടെന്നും അവരൊന്നും കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്നുമായിരുന്നു റോബിന്റെ പ്രതികരണം. ബിഗ്ഗ്‌ബോസ് മലയാളം ആദ്യ സീസണിന്റെ വിജയിയായിരുന്നു സാബുമോൻ. വേറിട്ട ഗെയിം പ്ലാനുമായി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാബു പേളി മാണിയെ പിന്നിലാക്കിക്കൊണ്ടാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.