സ്വാദിഷ്ഠമായ സാബുദാന കിച്ചടി ഇതാ!!!


നിങ്ങളിൽ പലരും സാബുദാന ഉപയോഗിച്ചു കാണും. ചിലർ അത് പായസത്തിൽ ഇടാനും അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് കുറുക്കി കൊടുക്കാനുമാണ് ഇത് ഉപയോഗിക്കാറ്. ഏറ്റവും എളുപ്പത്തിൽ വളരെ സ്വാദിഷ്ടമായ സാബുദാന കിച്ചടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിന്റെ വീഡിയോ ആണ് താഴെ കൊടുത്തിട്ടുള്ളത്.
ആവശ്യമായ സാധനങ്ങൾ:

  • ചൗവ്വരി ഒരു കപ്പ്
  • ഉരുളക്കിഴങ്ങ്
  • ചെറിയ ജീരകം
  • മഞ്ഞൾ പൊടി
  • പച്ചമുളക്
  • മല്ലിയില
  • കടലപ്പരിപ്പ്
  • ഓയിൽ
  • ഉപ്പ്ചൗവ്വരി 5 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. പാനിൽ വെള്ളമൊഴിച്ച് ഉരുളക്കിഴങ്ങ് വേവിക്കുക. മറ്റൊരു പാനിൽ കടലപ്പരിപ്പ് വറുക്കുക. അതിലേയ്ക്ക് ചെറിയ ജീരകം, പച്ചമുളക്, ഉരുളക്കിഴങ്ങ് ഇവ ചേർക്കുക. അതിലേയ്ക്ക് ചൗവ്വരി ചേർക്കുക. അത് അടച്ചു വച്ച് വേവിക്കുക. അതിലേയ്ക്ക് മല്ലിയില ചേർക്കുക. സ്വാദിഷ്ടമായ ചൗവ്വരി കിച്ചടി റെഡി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടമാവുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.