ചടപടാന്നൊരു രുചിയൂറും പിസ്സ ദോശ ഉണ്ടാക്കാം.!!!

വളരെയധികം സ്വാദിഷ്ഠമായ ഒരു ഭക്ഷണമാണ് പിസ. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ പിസ്സ ദോശയെക്കുറിച്ച് കേട്ടിട്ടുള്ളവർ ഉണ്ടോ? സ്വാദിഷ്ഠമായ പിസ്സ ദോശ ഉണ്ടാക്കാം. അതിന്റെ വീഡിയോ ആണിത്.

ആവശ്യമായ സാധനങ്ങൾ:

 • Atta -1/2 cup
 • Maida -1/2cup
 • Salt –
 • Water -11/4cup
 • Vegetables –
 • Oil
 • Salt –
 • Chilli Flakes –
 • Oregano –
 • Cheese –
 • Red chilli paste or pizza sauce –
 • Tomato Ketchup –


അതിനായി ആദ്യം മാവ് തയ്യാറാക്കാം. മിക്‌സിയുടെ ജാറിൽ മാവിനുള്ള പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വെള്ളമൊഴിച്ച് അടിച്ചെടുക്കുക. പിസ്സയ്ക്ക് ആവശ്യമായ പച്ചക്കറികൾ അരിയുക. ആവശ്യമെങ്കിൽ വഴറ്റി എടുക്കാം. പാൻ അടുപ്പിൽ വയ്ക്കുക. മാവൊഴിച്ച് ദോശ ഉണ്ടാക്കി എടുക്കാം. അത് വെന്ത് വരുമ്പോൾ ചില്ലി പേസ്റ്റ് ചേർക്കാം. അതിനു മുകളിൽ അല്പം ടൊമാറ്റോ സോസ് ചേർക്കാം. അതിനു മുകളിൽ പച്ചക്കറികൾ നിരത്തി വയ്ക്കുക. അതിനു മുകളിൽ ചീസ് ചുരണ്ടിയതും ഒറിഗാനോ എന്നിവ ചേർക്കുക. ഇവ ചേർത്ത് അത് അടച്ചു വച്ച് വേവിക്കാം. ചെറുചൂടോടെ വിളമ്പാം. വളരെ സ്വാദിഷ്ഠമായ ദോശ പിസ്സ റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.