ദൃശ്യം ഫെയിം റോഷൻ ബഷീർ വിവാഹിതനായി.. വധു മമ്മൂട്ടിയുടെ ബന്ധു ഫർസാന.!! വിവാഹ വീഡിയോ കാണാം.!!

സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യം എന്ന സിനിമയിൽ കൗമാക്കാരനായ വില്ലൻ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അഭിനയിച്ച റോഷൻ ബഷീർ വിവാഹിതനായി. വിവാഹവീഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

മമ്മൂട്ടിയുടെ ബന്ധുകൂടിയായ ഫർസാനയാണ് വധു. എൽ.എൽ.ബി പൂർത്തിയാക്കിയതാണ് ഫർസാന. മമ്മൂട്ടിയുടെ അമ്മാവൻറെ കൊച്ചുമകളാണ്. നിരവധിപേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസമായിരുന്നു വിവാഹം. ലോക്ക് ഡൗൺ കാലമായതിനാൽ വിവാഹം വളരെ ലളിതമായാണ് നടന്നത്. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്.

പ്ലസ്‌ടു എന്ന സിനിമക്ക്ശേഷം ബാങ്കിങ് അവേഴ്സ്, റെഡ് വെെൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം എന്ന സിനിമയിലൂടെയാണ് റോഷൻ ജനശ്രദ്ധ നേടിയത്. video credit : Free Bird Entertainment