നായകന്റെ ഗ്ലാമർ ഉള്ള വില്ലൻ!! ദൃശ്യം വില്ലന്റെ പുതിയ വിശേഷം അറിഞ്ഞോ!? മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടൻ റോഷൻ ബഷീർ… | Roshan Basheer Daughter First Birthday Celebration Viral Malayalam

Roshan Basheer Daughter First Birthday Celebration Viral Malayalam : വരുൺ പ്രഭാകർ എന്ന പേര് മലയാളിക്ക് ഒരുപക്ഷേ മറക്കാൻ സാധിക്കില്ല. ദൃശ്യം സിനിമയിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റോഷൻ ബഷീർ ആണ്. ദൃശ്യത്തിലെ മികച്ച വില്ലൻ വേഷം. നടൻ കലന്ദൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം.

കല്യാണ പിറ്റേന്ന്, മേലെ വാര്യത്തെ മാലാഖ കുട്ടികൾ, ഇമ്മിണി നല്ലൊരാൾ, കുടുംബ വിശേഷങ്ങൾ, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ നടനാണ് കലന്ദൻ ബഷീർ. ഉപ്പയുടെ പാത പിന്തുടർന്നാണ് മകൻ റോഷനും സിനിമ മേഖലയിലേക്ക് എത്തിപ്പെട്ടത്. റോഷന്റെ ആദ്യചിത്രം 2012 പുറത്തിറങ്ങിയ പ്ലസ് ടു ആയിരുന്നു. ബാങ്കിംഗ് ഹവേഴ്‌സ്, ടൂറിസ്റ്റ് ഹോം, റെഡ് വൈൻ, എന്നി ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശനത്തിലും വില്ലൻ വേഷത്തിൽ എത്തിയത് റോഷൻ തന്നെയാണ്. വിൻസന്റ് ആൻഡ് പോപ്പ് എന്നതാണ് അവസാനമായി താരത്തിന്റേതായി റിലീസ് ചെയ്യപ്പെട്ട ചിത്രം. എന്നാൽ സിനിമയിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് റോഷൻ ബഷീർ. ഇപ്പോഴിതാ തന്റെ മകളുടെ ഒന്നാം പിറന്നാളിന്റെ വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.

2020 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഭാര്യയുടെ പേരാണ് ഫർസാന. ഇരുവർക്കും ഒരു മകളാണ് അയാത്ത്. കഴിഞ്ഞ മാർച്ചിൽ ആണ് ഫർസാനക്കും റോഷനും മകൾ പിറന്നത്. ഫർസാന ഒരു എൽഎൽബി ബിരുദധാരിയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി കൂടിയാണ് ഫർസാന. മകളുടെ പിറന്നാൾ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും താരം ചേർത്തിരിക്കുന്നു. ”അവൾ അത് ചെയ്തിരിക്കുന്നു! സൂര്യനെ ചുറ്റിപ്പറ്റിയുള്ള ഒരു മുഴുവൻ യാത്ര പൂർത്തിയാക്കി. ജന്മദിനാശംസകൾ എന്റെ സുന്ദരി. എന്റെ ജീവിതം വളരെ മനോഹരമാക്കിയതിന് നിനക്കും നിന്റെ അമ്മയ്ക്കും നന്ദി…”

Rate this post