റിയാസിന് സമ്മാനവുമായി റോൻസൺ വീണ്ടുമെത്തി; റിയൽ വിന്നറും റിയൽ ഫ്രണ്ടും ഇവിടെയുണ്ട്… | Ronson Vincent Brings Cake For Riyas Salim

Ronson Vincent Brings Cake For Riyas Salim : ബിഗ്‌ബോസ് റിയൽ വിന്നർ റിയാസിനെ കാണാൻ റോൻസൺ എത്തി. സൗഹൃദം എന്ന് പറയുന്നത് നൂറുദിനം നീളുന്ന ഗെയിമിനൊക്കെ എത്രയോ അപ്പുറത്താണ്. ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ പ്രേക്ഷകരുടെ മനം കവർന്ന ഒരു സൗഹൃദമായിരുന്നു റിയാസും റോൻസനും തമ്മിലുണ്ടായിരുന്നത്. ഇപ്പോഴിതാ റിയാസിനെ കാണാൻ ഓടിയെത്തിയ റോൺസന്റെ വീഡിയോ ആണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്.

റോൺസൺ ഒരു കേക്കുമായാണ് റിയാസിനെ കാണാനെത്തിയത്. ‘എൻ ഫ്രണ്ടപ്പോലെ യാറ് മച്ചാ…’ എന്ന പാട്ടോട് കൂടി റോൻസൺ പങ്കുവച്ച റീൽ വീഡിയോക്ക് ആരാധകർ മികച്ച സ്വീകരണമാണ് നൽകിയത്. ഇരുവരും കുറേ സമയം ഒരുമിച്ചുണ്ടായിരുന്നു കഴിഞ്ഞ ദിവസം തന്റെയും റിയാസിന്റെയും പേരുകൾ പതിച്ച ബ്രേസ്ലറ്റ് റോൻസൺ റിയാസിന് സമ്മാനമായി നൽകിയിരുന്നു. ബിഗ്ഗ്‌ബോസ് വീടിനകത്ത് ഏറ്റവും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച രണ്ട് പേർ തന്നെയായിരുന്നു ഇവർ.

Ronson Vincent Brings Cake For Riyas Salim
Ronson Vincent Brings Cake For Riyas Salim

ഒരു തവണ റോൻസൺ റിയാസിന്റെ പേര് നോമിനേഷനിൽ ഒരബദ്ധത്തിൽ പറഞ്ഞുപോയപ്പോൾ കണ്ണീർ പുഴ ഒഴുകിയിരുന്നു വീട്ടിൽ. ഇരുവരും ഒരുമിച്ച് ഒട്ടേറെ കുരുത്തക്കേടുകൾ വീട്ടിനകത്ത് ഒപ്പിച്ചിരുന്നു. ഒടുവിൽ റോൻസൺ ഷോയിൽ നിന്നും ഔട്ട് ആയപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചതും റിയാസ് തന്നെയായിരുന്നു. അതേപോലെ തന്നെ റിയാസിന് ഒന്നാം സ്ഥാനം കിട്ടാതെ വന്നപ്പോൾ റോൻസന്റെ മുഖത്ത് ഏറെ സങ്കടവും ദേഷ്യവുമൊക്കെ കാണാൻ പ്രേക്ഷകർക്ക് കഴിഞ്ഞു.

ബിഗ്ഗ്‌ബോസ് വീടിനകത്ത് സമാധാനത്തിന്റെ സന്ദേശം പരത്തിക്കൊണ്ടിരുന്ന റോൻസന്റെ രൗദ്രഭാവമായിരുന്നു ഗ്രാൻഡ് ഫിനാലെ വേദിയിൽ കണ്ടത്. “യൂ ആർ ദി റിയൽ വിന്നർ” എന്ന് ആർത്തുവിളിക്കുകയായിരുന്നു റോൻസൺ. എന്തായാലും ഇവരുടെ ഈ സൗഹൃദം കാലങ്ങളോളം നീണ്ടുനിൽക്കട്ടെ എന്ന് തന്നെയാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. ഇവർ ഒരുമിച്ചുള്ള ഒരു അഭിമുഖത്തിനായും ആരാധകർ കാത്തിരിക്കുന്നു.