റോൻസന്റെ ബെർത്ഡേ ആഘോഷിക്കാൻ വന്ന ആളുകളെ കണ്ടോ..!? ബിഗ്‌ബോസ് റോൻസന് വീട്ടിലേക്ക് പ്രത്യേകസമ്മാനം പെട്ടികളിൽ കൊടുത്തയച്ചു… | Ronson Vincent Birthday

Ronson Vincent Birthday : സൗഹൃദം അങ്ങനെയാണ്… എത്ര നാളുകൾ കഴിഞ്ഞാലും അത് നശിക്കില്ല. ഇവിടെ ഇതാ ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ ഇതൾ വിരിഞ്ഞ ഒരു സൗഹൃദക്കൂട്ടായ്മ അവരുടെ സൗഹൃദക്കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപിൽ വീണ്ടും പങ്കിടുകയാണ്. സേഫ് ഗെയിമർ, സമാധാനപാലകൻ എന്നിങ്ങനെ ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിൽ റോൺസൻ സമ്പാദിച്ചുവെച്ച പേരുകൾ ഏറെയാണ്.

ഇപ്പോൾ റോൻസന്റെ ജന്മദിനാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ആൾ തന്നെയാണ് റോൺസൻ. അതുകൊണ്ട് തന്നെയാണ് ബിഗ്ഗ്‌ബോസ് ഷോ കഴിഞ്ഞപ്പോൾ റിയാസിനും നവീനും വിനയ്‌ക്കും റോൺസൻ തന്റെ വക സ്വർണസമ്മാനങ്ങൾ കൈമാറിയത്. ഇപ്പോൾ റോൺസന്റെ ബെർത്ഡേ ആഘോഷത്തിന് ഓടിയെത്തിയത് റിയാസും ജാസ്മിനും നിമിഷയുമാണ്.

ഏവരും ചേർന്ന് ഈ ആഘോഷം കളർഫുൾ ആക്കുകയാണ്. മധുരം പങ്കിട്ട്, കേക്ക് മുറിച്ച് ആഘോഷപൂർണ്ണമായ ഒരു ദിനം. ഇതിനുപിന്നാലെ റോൺസൻ മറ്റൊരു വിശേഷം കൂടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിൽ ടാസ്ക് കളിച്ച് ജയിച്ചപ്പോൾ സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞ ഒരു വർഷത്തേക്കുള്ള അരി ഇതാ വീട്ടിൽ എത്തിയിരിക്കുന്നു. അതിന്റെ സന്തോഷവും ഒട്ടും ചെറുതല്ല. റോൺസൻ പങ്കുവെച്ച പുതിയ വീഡിയോക്ക് താഴെ വേറിട്ട കുറെ കമന്റുകൾ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

പത്ത് കിലോ ഞങ്ങൾക്കും താ, ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്ന റോൺസൻ ചേട്ടന് ഇത് കിട്ടിയത് നന്നായി എന്ന് തുടങ്ങി കമ്മന്റുകളുടെ ഒരു നീണ്ട നിര തന്നെ ഇപ്പോൾ ഈ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുകയാണ്. ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ ഫൈനൽ റൗണ്ടിലെത്തിയ മത്സരാർത്ഥിയാണ് റോൺസൻ വിൻസന്റ്. ആരോടും ഒരു പരാതിയുമില്ലാതെ പ്രത്യേകിച്ച് ഒരു സ്ട്രാറ്റജിയും പിന്തുടരാതെ ഷോയുടെ അവസാനം വരെ നിന്നു റോൺസൻ.