ബോക്സ് ഓഫീസ് തകർത്തു ഇനി ഒടിടി യിലേക്ക്!! തീയറ്ററുകളിൽ വൻ വിജയം കൊയ്‌ത മൂന്ന് ചിത്രങ്ങൾ ഈ ആഴ്ച്ച ഒടിടി റിലീസ്; കാത്തിരിപ്പോടെ പ്രേക്ഷകർ… | Romanjam Pathaan Vaathi Movies To OTT Release Date Malayalam

Romanjam Pathaan Vaathi Movies To OTT Release Date Malayalam : സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടിയിലെത്തുമെന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ഒടിടിയിലെ സംപ്രേഷണം അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ലഭിക്കുന്നത്.

രോമാഞ്ചം ഫെബ്രുവരി 3 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ്. മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമ ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയാണ്. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ സുശിൻ ശ്യാം ആണ്. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. ഷാരൂഖ് ഖാന്റെ പത്താൻ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറിയ ചിത്രമാണ്.

ഹിന്ദി സിനിമ മേഖല കടന്നുപോയ കളക്ഷൻ ഇടിവിനു ശേഷം യഷ് രാജിന്റെ സ്പൈ-ത്രില്ലർ വിഭാഗത്തിൽ എത്തിയ ഹിന്ദി സിനിമാ ലോകത്തിൽ പ്രതീക്ഷ ഉണർത്തി. ഇപ്പോൾ സിനിമാലോകത്തു നിന്നും ലഭിക്കുന്ന വാർത്ത ഷാരൂഖ് ഖാന്റെ പത്താൻ ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ് എന്നതാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പത്താൻ ഒടിടി റിലീസിന് 2023 ഏപ്രിൽ 25- ന് ആമസോൺ പ്രൈമിലൂടെ എത്തും എന്നതാണ്.

ചിത്രം പുറത്തിറങ്ങി ഒരു മാസം കടക്കുന്നതും ബാഹുബലി 2 ഹിന്ദി കളക്ഷനെ മറികടന്ന് ഒരു വലിയ നേട്ടം കൈവരിച്ചിരുന്നു. ഈ നേട്ടത്തിൽ കിംഗ് ഖാനെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം ബാഹുബലി നിർമ്മാതാവ് എത്തിയിരുന്നു. തമിഴിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്‌ അനുസരിച്ച് ധനുഷ് നായകനായെത്തിയ ‘വാത്തി’യുടെ ഒ.ടി.ടി റിലീസ് തിയതി പ്രഖ്യാപിച്ചു എന്നതാണ്. ചിത്രം മാർച്ച് 17-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസാകും. ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

4/5 - (1 vote)