ബ്ലസിലി അമ്മ റോബിനോട് പറഞ്ഞത് കണ്ടോ..!? ബ്ലെസ്ലിയുടെ വീട്ടിൽ വികാരനിർഭരമായ രംഗങ്ങൾ… | Robin Bleslee Bigg Boss Together

Robin Bleslee Bigg Boss Together : അങ്ങനെയിതാ എല്ലാ പ്രശ്നങ്ങൾക്കും ശുഭപര്യവസാനം ആയിരിക്കുന്നു. ബ്ലെസ്ലിയുടെ കുടുംബത്തെ കാണാൻ ഡോക്ടർ റോബിൻ നേരിട്ടെത്തി. ഉമ്മയോട് സംസാരിച്ചു. എടുത്തുചാട്ടം കൊണ്ട് ചിലത് പറഞ്ഞുപോയി, എല്ലാം സംഭവിച്ചുപോയതാണ്. ഇനി അതെല്ലാം വിടൂ… ഡോക്ടർ റോബിൻ ബ്ലെസ്ലിയുടെ ഉമ്മയെ ചേർത്തുപിടിച്ച് എല്ലാം തുറന്നുപറഞ്ഞു. തെറ്റ് പറ്റിയെങ്കിൽ ക്ഷമാപണം നടത്തുകയും ചെയ്താണ് റോബിൻ മടങ്ങിയത്.

പലപ്പോഴും ബ്ലെസ്ലിയെ താൻ വിളിച്ചിരുന്നു, പക്ഷേ ഫോണിൽ കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ബ്ലെസ്ളിയോട് എല്ലാം സംസാരിച്ചു, എല്ലാം ക്ലിയർ ചെയ്തു. ഇനിയും ഈ പോര് തുടരേണ്ട ആവശ്യമില്ല. ബിഗ്ഗ്‌ബോസ് വീട്ടിലായിരുന്ന സമയത്ത് താൻ ബ്ലെസ്ലിയെ പരമാവധി സപ്പോർട്ട് ചെയ്യുകയാണ് ഉണ്ടായിട്ടുള്ളതെന്ന് റോബിൻ പറഞ്ഞു. റോബിന്റെ ചില വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചു എന്നാണ് ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞത്.

Robin Bleslee Bigg Boss Together
Robin Bleslee Bigg Boss Together

സങ്കടം സഹിക്കവയ്യാതായപ്പോൾ സാമൂഹ്യപ്രവർത്തനം ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചിരുന്നു. അത്തരത്തിൽ ക്രൂരമായ കുത്തുവാക്കുകൾ തന്നിലേക്ക് വന്നുചേർന്നിരുന്നു എന്നാണ് ബ്ലെസ്ലിയുടെ ഉമ്മ പറയുന്നത്. ഡോക്ടർ റോബിൻ ബ്ലെസ്ലിയുടെ കുടുംബത്തെ കാണാൻ നേരിട്ടത്തിയതിന്റെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡോക്ടർക്ക് ചായ നൽകി സ്വീകരിച്ചു ബ്ലെസ്ലിയുടെ കുടുംബം. എന്തായാലും കഴിഞ്ഞ കുറച്ച് നാളുകളായി നീണ്ടുനിന്നിരുന്ന റോബിൻ – ബ്ലെസ്ലി ശീതയുദ്ധത്തിന് ഇതോടെ തിരശീല വീണിരിക്കുകയാണ്.

ഡോക്ടർ റോബിനും ബ്ലെസ്ലിയുമായും ഇനിയൊരു സൗഹൃദത്തിനില്ല എന്ന് കഴിഞ്ഞ ദിവസം ദിൽഷ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ദിൽഷയുടെ പേരിലായിരുന്നു റോബിനും ബ്ലെസ്ലിയുമായി ഉടലെടുത്ത യുദ്ധം. ബ്ലെസ്ലിയെ സൂക്ഷിക്കണം എന്നൊക്കെ ദിൽഷയോട് ഒരിക്കൽ റോബിൻ പറഞ്ഞിരുന്നു. ഒരു വീഡിയോയും ഇതുമായി ബന്ധപ്പെട്ട് റോബിൻ പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങളുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റോബിൻ ബ്ലെസ്ലിയുടെ കുടുംബത്തെ കാണാൻ നേരിട്ടത്തിയത്.