മകൾ തൻവിയുടെ ആദ്യ കല്യാണം ആഘോഷമാക്കി മിഥുനും കുടുംബവും; സ്ത്രീയെ മാറ്റി നിർത്തേണ്ടവളല്ല ചേർത്തു നിർത്തേണ്ടവളാണെന്ന ഓർമ്മപ്പെടുത്തലുകൾ..!! | RJ Mithun Daughter Puberty Ceremony

RJ Mithun Daughter Puberty Ceremony : മലയാള ടെലിവിഷൻ മേഖലയിൽ നിറസാന്നിധ്യമായ വ്യക്തിത്വമാണ് മിഥുൻ രമേശിന്റേത്. നടൻ, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് താരം. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ആണ് സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. പിന്നീട് നമ്മൾ, വെട്ടം, ഗോൾ, സെവൻസ്, റൺ ബേബി റൺ, ബാങ്കിംഗ് അവേഴ്സ് 10 ടു 4, സ്വപ്നം കൊണ്ട് തുലാഭാരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു.

ടെലിവിഷൻ പരമ്പരകളിലും ചില വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. കൂടാതെ നല്ലൊരു റേഡിയോ ജോക്കി കൂടിയാണ് മിഥുൻ. ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന കോമഡി ഉത്സവം എന്ന റിയാലിറ്റി ഷോയിലൂടെയാണ് മിഥുൻ എന്ന അവതാരകനെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ലക്ഷ്മി മേനോൻ ആണ് ഭാര്യ. ഇരുവർക്കും ഏകമകളാണ് തൻവി. സോഷ്യൽ മീഡിയയിൽ താരവും കുടുംബവും നിറസാന്നിധ്യമാണ്. എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാൻ മിഥുനും കുടുംബവും മറക്കാറില്ല.

ഓൺലൈൻ റിലീസുകളിലൂടെയാണ് ഭാര്യ ലക്ഷ്മി ജനമനസ്സുകളിൽ ഇടം നേടിയത്. കോമഡി റീലുകളിൽ ഭാര്യയ്ക്കൊപ്പം മകളും പലപ്പോഴും ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. 2010ലാണ് മിഥുനും ലക്ഷ്മിക്കും ഇടയിൽ മകൾ തൻവി പിറക്കുന്നത്. ഇപ്പോഴിതാ മിഥുനും ഭാര്യ ലക്ഷ്മിയും ചേർന്ന് പുതിയൊരു സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയ പുത്രി തൻവിക്ക് പ്രായ പൂർത്തിയായിരിക്കുകയാണ്. 12 വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കൽ ചടങ്ങ് കല്യാണം പോലെ തന്നെ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും.

ദാവണി ധരിച്ച്, മുല്ലപ്പൂ ചൂടി, ആഭരണങ്ങൾ ഇട്ട് ചടങ്ങിനായി തൻവീ അണിഞ്ഞൊരുങ്ങി. ചടങ്ങുകളുടെ വീഡിയോ മിഥുനും ഭാര്യ ലക്ഷ്മിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുന്നത്. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം ആഘോഷിച്ചത്തിന്റെ സന്തോഷത്തിലാണ് മിഥുനും കുടുംബവും. ഇരുവരും പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായി ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി കമന്റുകൾ എത്തിയിട്ടുണ്ട്. ജോത്സ്ന,നൈല ഉഷ തുടങ്ങി സെലിബ്രിറ്റികളും തൻവിയെ ആശംസ അറിയിച്ചിട്ടുണ്ട്.