ഇത്തവണ പിറന്നാൾ ഭൂമിയിൽ അല്ല അങ്ങ് ആകാശത്ത്!! മിഥുന് ഭാര്യയുടെ പിറന്നാൾ സർപ്രൈസ് കണ്ടോ!? അടിപൊളി ആകാശ സർപ്രൈസ് വൈറൽ | RJ Midhun Birthday Malayalam

RJ Midhun Birthday Malayalam : നടൻ, ടെലിവിഷൻ അവതാരകൻ, കോമേഡിയൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് മിഥുൻ രമേഷ്. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . സ്നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു വ്യക്തിയാണ് മിഥുൻ. തന്റെ ആരാധകരെ തന്നോട് ചേർത്തുനിർത്താനുള്ള മനസ്സ് മിഥുൻ എല്ലായിപ്പോഴും കാണിക്കാറുണ്ട്.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ മിഥുൻ പങ്കുവയ്ക്കുമ്പോൾ അത് വളരെ പെട്ടെന്ന് ആണ് വൈറലായി മാറാറുള്ളത്. മിഥുൻ ഭാര്യയോടും മകളോടും ഒപ്പം ഉള്ള റീൽ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്. താരത്തിന്റെ ഭാര്യയുടെ പേരാണ് ലക്ഷ്മി മേനോൻ. ലക്ഷ്മിയും അഭിനയരംഗത്തും, കോമഡി രംഗത്തും എല്ലാം മിഥുനോടൊപ്പം സജീവമാണ്.

ഇവർക്ക് ഒരു മകൾ ആണുള്ളത് തൻവി. ഇവരുടെ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും ആരാധകരെ സന്തോഷിപ്പിക്കുകയാണ്. എന്നും ഇവരുടെ കുടുംബം സന്തോഷകരമായി തന്നെ മുന്നോട്ടു പോകട്ടെ എന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്. ഇപ്പോഴിതാ മിഥുന്റെ പിറന്നാൾ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത്തവണത്തെ മിഥുന്റെ പിറന്നാൾ ഭൂമിയിൽ അല്ല അങ്ങ് ആകാശത്തിലാണ്.

മിഥുനൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. ഭൂമിയിൽ നിന്നും 50 മീറ്റർ ഉയരത്തിലാണ് ഇത്തവണ മിഥുന്റെ പിറന്നാൾ. നല്ല രുചികരമായി ഭക്ഷണം വിളമ്പുന്ന ഒരു ആകാശ റെസ്റ്റോറന്റിൽ വച്ച് താരം കേക്ക് മുറിച്ച പിറന്നാൾ ആഘോഷിച്ചു. വളരെ സുരക്ഷിതമായ ഒരു ഡിന്നർ ആണിത്. യു കെയിലാണ് താരം നിലവിൽ ഉള്ളത്. ഇവിടെ തന്നെയാണ് മിഥുനു വേണ്ടി ഭാര്യയും മകളും സർപ്രൈസ് പിറന്നാൾ ഒരുക്കിയതും. കുടുംബത്തിന്റെയും സന്തോഷം എത്ര മാത്രമാണ് എന്ന് പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ നിന്നും മനസ്സിലാക്കാം. നിരവധി പേരാണ് മിഥുന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

Rate this post