മാത്തുക്കുട്ടി ജസ്ററ് മാരീഡ്.!! മിന്ന്കെട്ടി മാത്തുക്കുട്ടി പുതിയ ജീവിതത്തിലേക്ക്; നിറ കണ്ണുകളോടെ എലിസമ്പത്ത് വിവാഹ വീഡിയോ വൈറൽ.!! | RJ Mathukkutty Marriage News Viral

RJ Mathukkutty Marriage News Viral : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മാത്തുക്കുട്ടി. മഴവിൽ മനോരമയുടെ ഉടൻ പണം ഷോയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് മാത്തു. ഉടൻ പണം സീസൺ 1 ലൂടെ ഫേമസ് ആയ മാത്തു കല്ലു കോമ്പോയ്ക്ക് മാത്രമായി വ്യത്യസ്ത ആരാധക നിര തന്നെയുണ്ട്. മാത്തുവിന്റെ യഥാർത്ഥ പേര് അരുൺ കുമാർ എന്നാണ്. ആർ ജെ യും അവതാരകനുമായ കലേഷ് ആണ് കല്ലു എന്ന് അറിയപ്പെടുന്നത്.

ഉടൻ പണത്തിനു ശേഷം ഈ കമ്പോയിൽ പിന്നെയും ഒരുപാട് ഷോകൾ ഇറങ്ങിയിരുന്നു. പിന്നീട് യൂറോപ്പിൽ പറന്നു പറന്നു എന്ന ഷോയിലും സ്നേഹത്തോടെ വീട്ടിൽ നിന്ന് എന്ന ഷോയിലും ഇവർ ഒരുമിച്ചാണ് എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ഷോകൾ എപ്പോഴും വൻ ഹിറ്റാണ്. ഇപോഴിതാ മാത്തുവിന്റെ വിവാഹചിത്രങ്ങളും വീഡിയോകളും പങ്ക് വെച്ചിരിക്കുകയാണ് താരങ്ങൾ. പെരുമ്പാവൂർ സ്വദേശിയായ ഡോ.എലിസബത്ത് ഷാജിയാണ് മാത്തുവിന്റെ വധു.

വിവാഹ ഫോട്ടോകളും വീഡിയോകളും പങ്ക് വെച്ചത് കല്ലുവാണ്. എൻഗേജ്മെന്റിനു മാത്തു മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് കല്ലു പങ്ക് വെച്ചത്. സത്യത്തിൽ അപ്പോഴാണ് മാത്തുവിന്റെ വിവാഹ വിവരം എല്ലാവരും അറിഞ്ഞത്. പിന്നീട് ഹൽദി വീഡിയോയും റിസപ്ഷൻ വീഡിയോയും പങ്ക് വെച്ചിരുന്നു. ഒരുപാട് ആരാധകരാണ് ആശംസകളുമായി എത്തിയത്. മാത്തു വിവാഹത്തെപ്പറ്റി ഒരു സൂചനയും തരാത്തതിന്റെ പരിഭവങ്ങളും ആരാധകർ തുറന്ന് പറയുന്നുണ്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അവതാരകനും ആർ ജെയും മാത്രമല്ല. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം മാത്രമല്ല 2015 ൽ രൂപേഷ് പീതംബരൻ സംവിധാനം ചെയ്ത യു ടൂ ബ്രൂട്ടസ് ചിത്രത്തിന്റെ രചന നിർവഹിച്ചത് മാത്തു ആണ്. കുഞ്ഞേൽദോ എന്ന ആസിഫ് ചിത്രം സംവിധാനം ചെയ്തതും മാത്തു ആണ്. സൂപ്പർ സ്റ്റാർ ടോവിനോയോടൊപ്പം ഒരേ മുറിയിൽ താമസിച്ച വിശേഷങ്ങൾ ഈയിടെ മാത്തു തുറന്ന് പറഞ്ഞത് വൈറൽ ആയിരുന്നു.

Rate this post