34 ന്റെ നിറവിൽ ടോവിനോ!! പിറന്നാൾ ദിനത്തിൽ ടോവിനോക്ക് മുട്ടൻ പണി കൊടുത്ത് മാത്തുക്കുട്ടി; കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായി കിടന്ന് ഉറങ്ങുന്ന സൂപ്പർ ഹീറോ… | RJ Mathukkutty Birthday Wish For Tovino Thomas Goes Viral Malayalam

RJ Mathukkutty Birthday Wish For Tovino Thomas Goes Viral Malayalam : നമ്മളോ നമ്മുടെ കുടുംബക്കാരോ കഴിഞ്ഞാൽ ഒരുപക്ഷേ ഓരോ വ്യക്തിയെയും കൃത്യമായി ഓർക്കുക അവരുടെ സുഹൃത്തുക്കൾ തന്നെയാവും. ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസിന്റെ ജന്മദിനമാണ്. ഇപ്പോൾ ടോവിനോയുടെ കൂട്ടുകാരൻ മാത്തുക്കുട്ടി ഈ ദിവസം നടനെ ഒന്നൊന്നര നിലയിൽ ഓർത്തെടുത്തു ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകായാണ്.

ഭാവിയിലേക്കുള്ള മാത്തുക്കുട്ടിയുടെ കരുതൽ ആണ് താരം ഫേസ്ബുക് അക്കൗണ്ടിൽ പങ്കുവെച്ച ചിത്രം.ഈ ചിത്രം ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ ആണെന്നും. ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടായിപ്പോകും. ഞാൻ കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്ന് ഉറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്ന് ആണ് മാത്തുക്കുട്ടി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത്.

താരം പങ്കുവെച്ച ഈ ചിത്രത്തിൽ വർക്ക് ഔട്ട് ചെയ്‌തോ, ക്ഷീണം കൊണ്ടോ നിലത്ത് കിടന്നുറങ്ങുകയാണ് ടൊവിനോ തോമസ്. ഈ നേരം ടൊവിനോ പോലും അറിയാതെ പകർത്തിയതാണ് ഈ ചിത്രം എന്ന് ഒറ്റനോട്ടത്തിൽ കണ്ടാൽ ആർക്കും വ്യക്തമാവും. കൂടാതെ ഇക്കുറി ടൊവിനോയ്ക്ക് വളരെ നിർണായകമായ വർഷമാകും എന്ന് പ്രതീക്ഷിക്കാവുന്നതാണ്. നടൻ തന്റെ കരിയറിലെ ആദ്യ ട്രിപ്പിൾ റോളിൽ അഭിനയിക്കാൻ തയ്യാറാവുന്ന വർഷമാണിത്.

കഴിഞ്ഞ ദിവസം അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ വേഷമായ കള്ളൻ മണിയന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇത് ഒരു പരീക്ഷണ ചിത്രം കൂടിയാണ്. ‘അജയന്റെ രണ്ടാം മോഷണം’ മിന്നൽ മുരളിക്ക് ശേഷം സൂപ്പർഹീറോ പരിവേഷം ലഭിച്ച ടൊവിനോ തോമസ് ഏറെ വെല്ലുവിളി ഏറ്റെടുത്ത ചിത്രമാകും. ഈ സിനിമയ്ക്കായി ടൊവിനോ കഠിന പരിശീലന മുറകൾ പഠിച്ചിരുന്നു.

Rate this post