ആ ട്രോഫി സാബുച്ചേട്ടന് ജനങ്ങൾ നൽകിയ അംഗീകാരമാണ്; അത് മറ്റൊരാൾ വാങ്ങിയതാണ് തെറ്റ്… | Riyas Response About Sabumon Hand Over His Bigg Boss Trophy To Blesslee
Riyas Response About Sabumon Hand Over His Bigg Boss Trophy To Blesslee : ബിഗ്ഗ്ബോസ് മലയാളം ഷോയിലെ ഏറ്റവും സ്ട്രോങ്ങായ ഒരു മത്സരാർത്ഥിയായിരുന്നു റിയാസ് സലിം. ഷോയിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയാണെങ്കിലും ഭൂരിഭാഗം ബിഗ്ഗ്ബോസ് ആരാധകരും ഈ സീസണിലെ യഥാർത്ഥ വിജയിയായി മനസ് കൊണ്ട് അംഗീകരിച്ചത് റിയാസിനെ ആയിരുന്നു. റിയാസിന് ശക്തമായ മത്സരം സമ്മാനിച്ച മറ്റൊരു മത്സരാർത്ഥി രണ്ടാം സ്ഥാനം നേടിയ ബ്ലെസ്ലി ആയിരുന്നു. ഷോയ്ക്ക് ശേഷം ബ്ലെസ്ലിക്ക് ഒരു വലിയ സ്നേഹസമ്മാനം നൽകിയത് മുൻ ബിഗ്ഗ്ബോസ് വിജയി സാബുമോൻ ആണ്.
ആദ്യസീസൺ വിജയിയായ സാബു തനിക്ക് അന്ന് ഷോയിൽ നിന്ന് ലഭിച്ച ഒന്നാം സ്ഥാനത്തിന്റെ ട്രോഫിയാണ് ബ്ലെസ്ലിക്ക് സ്നേഹസമ്മാനമായി നൽകിയത്. റിയാസ് സലിം ഈയിടെ പങ്കെടുത്ത ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ അവതാരക ഈ വിഷയത്തെക്കുറിച്ച് താരത്തിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാൽ റിയാസ് പറഞ്ഞത് താനായിരുന്നു ബ്ലെസ്ലിയുടെ സ്ഥാനത്തെങ്കിൽ ആ ട്രോഫി വാങ്ങില്ലായിരുന്നു എന്നാണ്.

എങ്കിൽ പോലും അത് സാബുച്ചേട്ടന്റെ ചോയ്സ് തന്നെയാണ്. അദ്ദേഹത്തിന് ആ ട്രോഫി എന്തും ചെയ്യാം. പക്ഷെ ഒരു ഷോയിൽ നൂറ് ദിവസങ്ങൾ നിന്ന് ഒരാൾ പൊരുതിനേടിയ വിജയത്തിന്റെ സമ്മാനം അയാൾ തരുന്നുവെങ്കിലും അത് വാങ്ങിക്കണോ വേണ്ടയോ എന്നത് മറ്റേയാളുടെ യുക്തിക്ക് വിടേണ്ട വിഷയമാണ്. ജനങ്ങൾ സാബുച്ചേട്ടന് നൽകിയ അംഗീകാരമാണ് ആ ട്രോഫി. അത് അദ്ദേഹത്തിന് ജനങ്ങൾ നേരിട്ട് നൽകിയ ട്രോഫിയായി തന്നെ കാണണം.
അങ്ങനെയൊന്ന് മറ്റൊരാൾ വാങ്ങുന്നതിലെ ശരിയും തെറ്റും ഓരോരുത്തരുടെയും യുക്തിബോധത്തിന് വിടാം. ഇങ്ങനെയായിരുന്നു റിയാസിന്റെ പ്രതികരണം. റിയാസ് പറയുന്നതാണ് ശരിയെന്ന് പറഞ്ഞുകൊണ്ട് ഒട്ടേറെപ്പേരാണ് ഇപ്പോൾ ബ്ലെസ്ലിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം കഴിഞ്ഞ ദിവസം ഈദ് പെരുന്നാളിന് ബ്ലെസ്ലി സോഷ്യൽ മീഡിയയിലൂടെ പണപ്പിരിവ് നടത്തിയതും വിവാദത്തിന് തിരി കൊളുത്തിയിരുന്നു.