ഞാൻ കാരണമാണ് ശരിക്കും റോബിനും ദിൽഷയും ഈ രീതിയിൽ ടോപ്പടിച്ചത്; ഞാൻ ചീഞ്ഞത് റോബിനും ദിൽഷക്കും വളമായി… | Riyas Opens The Reasons To Win Dilsha In Bigg Boss Season 4

Riyas Opens The Reasons To Win Dilsha In Bigg Boss Season 4 : ബിഗ് ബോസ് മലയാളം നാലാം സീസണിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകർ മനസ്സുകൊണ്ട് ആ സ്ഥാനം നൽകിയത് റിയാസ് എന്ന മത്സരാർത്ഥിക്കായിരുന്നു. വൈൽഡ് കാർഡായി ഷോയിൽ എത്തി പിന്നീട് ആ ഷോയുടെ ഗതി തന്നെ മാറ്റി മറിച്ച മത്സരാർത്ഥിയാണ് റിയാസ്. റിയാസിന് ഒന്നാം സ്ഥാനം കിട്ടാതിരുന്നതിൽ ഒട്ടേറെ പ്രേക്ഷകരാണ് നിരാശ പ്രകടിപ്പിച്ചത്. പല സെലിബ്രിറ്റികളും താരത്തിന് ഒന്നാംസ്ഥാനം ലഭിക്കാതിരുന്നതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ഒന്നാം സ്ഥാനക്കാരിയായി മാറിയ ദിൽഷ പ്രസന്നനെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് ഇപ്പോൾ റിയാസ്. ദിൽഷ നല്ലൊരു മത്സരാർത്ഥി തന്നെയാണ്. തീർത്തും ഉറപ്പിച്ചു പറയാവുന്ന മറ്റൊരു കാര്യം ദിൽഷ നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് എന്നതാണ്. താൻ ബിഗ് ബോസ് വീട്ടിലേക്ക് ചെല്ലുന്നതുവരെ ദിൽഷ പൂർണമായും നിശബ്ദയായിരുന്നു.

Riyas Opens The Reasons To Win Dilsha In Bigg Boss Season 4
Riyas Opens The Reasons To Win Dilsha In Bigg Boss Season 4

എന്നാൽ തൻറെ വരവോടുകൂടി ബിഗ്ബോസ് വീട്ടിൽ ദിൽഷയുടെ അനക്കവും ബഹളവുമൊക്കെ കണ്ടുതുടങ്ങി. മാത്രമല്ല റോബിൻ പുറത്തായതോടെ ദിൽഷയിൽ കാര്യമായ മാറ്റങ്ങളുണ്ടായി. അങ്ങനെയാണ് ദിൽഷയുടെ ഗെയിം മാറിമറിഞ്ഞത്. ബിഗ്ബോസ് വീട്ടിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട മത്സരാർത്ഥി റോൺസൺ ആയിരുന്നു എന്നും റിയാസ് പറയുന്നുണ്ട്. ഇത്രത്തോളം ക്ഷമിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചുപോയിട്ടുണ്ട്.

ആദ്യം തനിക്ക് ആ വീട്ടിൽ വലിയ ഇഷ്ടമൊന്നുമില്ലാതിരുന്ന ഒരാളായിരുന്നു റോൻസൺ, എന്നാൽ പിന്നീട് ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറുകയായിരുന്നു. ഒരു വൈൽഡ് കാർഡ് മത്സരാർത്ഥി ഒന്നാം സ്ഥാനം നേടും എന്ന പ്രതീക്ഷയിൽ ബിഗ്ഗ്‌ബോസ് ഷോയിൽ പങ്കെടുക്കാൻ എത്തിയ ആളാണ് റിയാസ് സലിം. എന്നാൽ അവസാനനിമിഷങ്ങളിൽ വോട്ട് നില മാറിമറിയുകയായിരുന്നു. ദിൽഷക്ക് വേണ്ടി റോബിൻ ആരാധകർ മുന്നിട്ടിറങ്ങിയത് റിയാസിന് ദോഷം ചെയ്തു.