അതിശയിപ്പിക്കും മാറ്റം തന്നെ..😍😍 20 വർഷത്തെ തൻ്റെ മാറ്റങ്ങൾ ഒറ്റ വീഡിയോയിലൂടെ പങ്കുവെച്ച്‌ റിമി ടോമി.!!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഒരു താരമാണ് റിമി ടോമി. മുൻ നിര യുവ ഗായകരിൽ ഒരാളാണ്. സിനിമ പിന്നണി ഗാനങ്ങളുടെ അവതരണ ശൈലിയിൽ തന്നെ വേറിട്ട ഒരു ശൈലി കൊണ്ട് വരൻ റിമി ടോമിക്ക് കഴിഞ്ഞിരുന്നു. മലയാളികൾ ഏറെ നെഞ്ചോടു ചേർക്കുന്ന ഒരു ഗായികയാണ്.

ഗായിക എന്നതിലുപരി അവതാരകയായും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ആദ്യ ഗാനാം തന്നെ വളരെ ശ്രദ്ധ നേടിയിരുന്നു. അതിനു പുറമെ റിമി ടോമി ടി.വി. ചാ‍നലുകളിൽ അവതാരകയായും ഇടം നേടിയിരുന്നു.

കോട്ടയം ജില്ലയിലെ പാലായാണ്‌ സ്വദേശം. സൈനികനായിരുന്ന ടോമി- റാണി ദമ്പതികളുടെ മകളാണ്. സോഷ്യൽ മീഡിയകളില്ലെല്ലാം നിര സാന്നിദ്യമാണ് താരം. ലോക്കഡോൺ കാലത്തു ആരംഭിച്ച പുതിയ യൂട്യൂബ് ചാനലിന് വളരെ നല്ല പിന്തുണയാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.

View this post on Instagram

Thanq sreenath rajan😍😍🙏 2000-2020

A post shared by Rimitomy (@rimitomy) on

സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ 2000 മുതൽ 2020 വരെ തന്നിൽ വന്നിരിക്കുന്ന മാറ്റങ്ങൾ ഒരു വീഡിയോയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ശ്രീനാഥ്‌ രാജൻ എന്നയാൾ സമ്മാനിച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മാറ്റം ആസ്വദിക്കുകയാണ് ആരധകരും.