വിവാഹത്തിന് മുന്നേ പുതിയ വിശേഷം.!! സൗഭാഗ്യങ്ങളുടെ നടുവിൽ മീനു ലക്ഷ്മി; ഈ ചെറിയ പ്രായത്തിലെ വലിയ നേട്ടത്തിന് കയ്യടിച്ച്‌ സോഷ്യൽ മീഡിയ.!! | Reels Star Meenu Lakshmi Latest Happy News Viral

Reels Star Meenu Lakshmi Latest Happy News Viral : സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കെല്ലാം സുപരിചിതമായ പേരാണ് മീനു വി ലക്ഷ്മിയുടെത് വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം വ്ലോഗർ, മോഡൽ, ഇൻഫ്ലുവൻസർ എന്നീ നിലകളിലൊക്കെ തന്റേതായ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. വീഡിയോകളിലൂടെയും റിൽസുകളിലൂടെയും സുപരിചിതയായ മീനുവിനെ ആളുകൾ അടുത്തറിയുന്നത് ഫ്ലവേഴ്സ് ടിവിയുടെ അവാർഡ് ലഭിച്ചതിന് ശേഷമാണ്.

പിന്നീട് താരത്തിന് ഇൻസ്റ്റാഗ്രാമിൽ യൂട്യൂബിലും ഫേസ്ബുക്കിലും ആയി നിരവധി ആരാധകർ ഉണ്ടാവുകയും ചെയ്തു. താരത്തിന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ രണ്ടു സന്തോഷ നിമിഷങ്ങളാണ് നടക്കാൻ പോകുന്നത്. ഒന്ന് പുതിയ വീട്ടിലേക്കുള്ള താമസം മാറ്റം ആണ്. തങ്ങൾ വാടകവീട്ടിലാണ് കഴിയുന്നതെന്നും വീടുവെച്ച ശേഷം ആയിരിക്കും വിവാഹം എന്നും മീനു നേരത്തെ വ്യക്തമാക്കിയിരുന്നു. 2022 ആയിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. തീർത്തും അറേഞ്ച്ഡ് മാരേജ് ആയിരുന്നു തങ്ങളുടേത് എന്ന് മീനു വ്യക്തമാക്കി.

എന്നാൽ പലരും പറഞ്ഞു പരത്തുന്നത് ഒരു പ്രണയവിവാഹം ആണെന്നാണ്. ഇത് കേട്ട് വീട്ടുകാർ പോലും ഞെട്ടിയിരിക്കുകയാണ് എന്നും താരം പറയുകയുണ്ടായി. യുകെയിൽ ജോലി ചെയ്യുന്ന അനീഷ് ഗോപാലകൃഷ്ണനെയാണ് താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. അനീഷിന്റെ കുടുംബവും സുഹൃത്തുക്കളും ഒക്കെ അമേരിക്കയിലും ദുബായിലും ആണെന്ന് താരം മുൻപ് പറയുകയും ചെയ്തിരുന്നു. അതുകൊണ്ട് വിവാഹശേഷം ഇനി അങ്ങോട്ടേക്ക് മാറുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങളുടെ വീഡിയോയാണ് മീനു തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവയ്ക്കുന്നതിൽ അധികവും വിവാഹവസ്ത്രവും ആഭരണങ്ങളും എടുക്കുന്ന വീഡിയോ ഒക്കെ ഇതിൽ ഉൾപ്പെടുന്നു.

അതോടൊപ്പം തന്നെ താരം ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തങ്ങൾ ആഗ്രഹിച്ചിരുന്നത് പോലെ വീട് എന്ന സ്വപ്നം പൂർത്തീകരിച്ചതിന്റെ നിറസാന്നിധ്യമാണ് മീനുവിന് എല്ലാവരെയും അറിയിക്കാനുള്ളത്. ഞങ്ങളുടെ വലിയ നാളത്തെ സ്വപ്നം. ഒരുപാട് കഷ്ടപ്പെട്ടു അതിനുവേണ്ടി. ഒടുവിൽ അതെല്ലാം സത്യമായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീടിൻറെ പാലുകാച്ചൽ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Rate this post