വിജയ കുതിപ്പിൽ കന്നഡ സിനിമ; മലയാളികളെ പുളകം കൊള്ളിച്ചു കെ ജി എഫിന് ശേഷം കാന്താര… | Recent Kannada Movie Success News Malayalam

Recent Kannada Movie Success News Malayalam : കൂക്കു വിളിയിൽ നിന്നും കയ്യടിയിലേക്ക് ഉയരുകയാണ് കന്നഡ സിനിമ!വൈകാരികവും നാടകീയവുമായ അഭിനയ രംഗങ്ങൾ മലയാളിക്കത്ര പിടിച്ചിരുന്നില്ല തിരഞ്ഞെടുപ്പിൽ ഏറ്റവും പിറകോട്ടായിരുന്നു ഈ സിനിമകളുടെ സ്ഥാനം.എന്നാൽ 2018 ൽ കെ ജി ഫ് എന്നൊരൊറ്റ ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറുകയായിരുന്നു പട്ടിണിയിൽ
നിന്നും മുംബൈ നഗരത്തിന്റെ അധിപനായി മാറുന്ന റോക്കിയുടെ കഥയാണ്
കെ .ജി.എഫ്. ചാപ്റ്റ്റർ 1 പറയുന്നത് .

പുത്തൻ സാങ്കേതിക വിദ്യയും അവതരണവും
ചിത്രത്തിനു പുതിയ ആസ്വാദന തലം നൽകുന്നുണ്ട് . പ്രശാന്ത് നീൽ ചിത്രത്തിന്റ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.
2 .5 ബില്യൺ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 66 ആമത്
ദേശീയ ചലച്ചിത്ര അവാർഡിൽ ആക്ഷൻ മൂവിക്കുള്ള അവാർഡും ബേസ്ഡ് സ്പെഷ്യൽ
ഇഫക്ട്സ് നുള്ള അവാർഡും ചിത്രം സ്വന്തമാക്കി. ഇപ്പോൾ ഋഷ്ഭ് ഷെട്ടി
ചിത്രമായ കാന്താരിയും പ്രേക്ഷക പ്രീതിയോടെയുള്ള കുതിപ്പിലാണ്.

ബോളിവുഡ് താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾ ആ സമയത്ത് തകർച്ച
നേരിടുകയായിരുന്നു എന്നതും കന്നഡ ചിത്രങ്ങൾക്കു തകർച്ചയായി. വമ്പൻ താരങ്ങളുടെ ചിത്രങ്ങളെ പുറകിലാക്കുകയാണിപ്പോൾ കന്ഡ സിനിമകൾ . ഐ എം ഡി ബി യിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ സിനിമയായി കാന്താര
മാറി. മണിരത്‌നത്തിന്റെ പി എസ് – വണ്ണിനൊപ്പവും
ഇറങ്ങിയ കാന്താര പിടിച്ചു നിൽക്കാനാവാത്ത വിജയം കൊയ്താണ് മുന്നോട്ടു പോകുന്നത്. ഇരുൾ വനത്തിന്റെയും ഭൂതത്തിന്റയും കഥ പറയുകയാണ് കാന്താര ചെയ്യുന്നത്. കൂക്കുവിളിയിൽ നിന്നും ഹര്ഷാരവങ്ങളോടെ ജൈത്രയാത്ര തുടരുകയാണ് കന്നഡ സിനിമ.

മലയാളം റീമയ്ക്ക് ആണെങ്കിലും കന്നഡ തനതു സിനിമയാണെങ്കിലും വളരെ വിരസതയോടു കൂടിയാണ് മലയാളികൾ സാന്ഡല് വുഡ് സിനിമയെ നോക്കി കണ്ടിരുന്നത്. കാരണം മലയാളികളുടെ അഭിരുചിയോടു ചേരുന്നില്ല എന്നത് തന്നെ. എന്നാൽ ഇതിനെല്ലാം മറികടന്നു കൊണ്ടുള്ള മികച്ച തിരക്കഥയും ഉയർന്ന നിലവാരമുള്ള മെയ്‌ക്കിങ്ങും കന്നഡ സിനിമയെ മലയാളി പ്രേക്ഷകരുടെ സ്വീകാര്യത ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നു. കെജി ഫും കാന്താരിയും അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.