ഇണങ്ങിയും പിണങ്ങിയും ഒരു വർഷം; ഇപ്പോൾ ഞങ്ങൾക്ക് ഇടയിൽ മറ്റൊരു അതിഥി കൂടി!! സന്തോഷ വാർത്ത പങ്കുവച്ച് റബേക്ക സന്തോഷ്… | Rebecca Santhosh Happy News Malayalam

Rebecca Santhosh Happy News Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റബേക്ക സന്തോഷ്. മോഡലിംഗ് രംഗത്ത് സജീവമായ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞവർഷം ഫെബ്രുവരി 14ന് നടക്കുകയും പിന്നീട് നവംബറിൽ വിവാഹിതയാവുകയും ആയിരുന്നു. സംവിധായകനായ ശ്രീജിത്ത് വിജയനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വിവാഹമായിരുന്നു ശ്രീജിത്തിന്റെയും റബേക്കയുടെയും. 10 വർഷമായി സിനിമ, സീരിയൽ രംഗത്ത് സജീവമായ താരത്തിന്റെ വിവാഹ ചടങ്ങിൽ സലിംകുമാർ അടക്കമുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെയും വിവാഹ ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോൾ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ തങ്ങളുടെ ജീവിതത്തിലെ ഒരു സന്തോഷകരമായ നിമിഷമാണ് റബേക്ക സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വർഷം കടന്നുപോകുമ്പോൾ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയ സന്തോഷമാണ് താരത്തിന് പങ്കുവെക്കാനുള്ളത്. വിവാഹ വാർഷികത്തോടനുബന്ധിച്ച് പുതിയ കാർ വാങ്ങിയ സന്തോഷവാർത്തയും അതിനോടനുബന്ധിച്ചുള്ള ചിത്രങ്ങളും താരം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

താരത്തിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആളുകൾ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിനും റബേക്കക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ചുകൊണ്ട് ധാരാളം ആളുകൾ എത്തുന്നുണ്ട്. കസ്തൂരിമാൻ എന്ന ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികൾക്കിടയിലെ നിറസാന്നിധ്യമായി മാറുവാൻ താരത്തിന് സാധിച്ചിരുന്നു. പരമ്പരയിലെ കാവ്യ എന്ന കേന്ദ്ര കഥാപാത്രം ഇന്നും മലയാളി കുടുംബപ്രക്ഷകർക്കുള്ളിൽ നിറഞ്ഞുനിൽക്കുന്ന ഒന്ന് തന്നെയാണ്.