
റിങ്ങിൽ മനുഷ്യനും പകരം യന്ത്രങ്ങളെ ഇറക്കിയ സിനിമ; റോബോട് ഫയ്‌റ്റിംഗ് ഇതിവൃത്തമാക്കിയ “റിയൽ സ്റ്റീൽ” വ്യത്യസ്തമായൊരു ദൃശ്യാനുഭവം പകരുന്നു… | Real Steel Movie Review Malayalam
Real Steel Movie Review Malayalam : നിങ്ങളിൽ ആരൊക്കെയാണ് ബോക്സിങ് കാണാറുള്ളത്, ആർക്കൊക്കെയാണ് ബോക്സിങ് ഇഷ്ടമുള്ളത്. എന്നെങ്കിലും ബോക്സിങ് റിങ്ങിൽ കിടന്ന് ഫൈറ്റ് ചെയ്യുന്ന മനുഷ്യരെ അല്ലാതെ റോബോട്ടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ അത്തരത്തിൽ ബോക്സിങ്ങിൽ മനുഷ്യർക്ക് പകരം റോബോട്സിനെ ഇറക്കി ഫൈറ്റ് ചെയ്യുന്ന ഒരു സ്പോർട്സിനെ ചുറ്റി പറ്റിയുള്ള കഥ പറഞ്ഞ ചിത്രം കാണാം. 2011 ൽ റിലീസ് ആയ സയൻസ് ഫിക്ഷൻ, സ്പോർട്സ് ഫിലിം ആണ് “റിയൽ സ്റ്റീൽ”.
ഈ ചിത്രത്തിന്റെ തുടക്കത്തിൽ കഥാനായകൻ ചാർളിയെ ആണ് കാണുന്നത്. ചാർളി ഒരു മുൻ ബോക്സർ ആയിരുന്നു പക്ഷെ ഇപ്പോൾ ചാർളിക്ക് ബോക്സിങ്ങിൽ യാതൊരുവിധ സ്കോപ്പും ഇല്ല കാരണം എന്തെന്നാൽ ആ സമയത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നത് റോബോട്ടുകളെ കൊണ്ട് ബോക്സിങ് നടത്തിപ്പിക്കുന്ന ഒരു സ്പോർട്സ് ആണ്. ഇക്കാരണത്താൽ ചാർളി വളരെ പഴയ ഒരു റോബോട്ടിനെ കൊണ്ടാണ് തന്റെ ഉപജീവനം നടത്തിയിരുന്നത്.

കർണിവലും ഫെസ്റ്റിവൽസും നടക്കുന്ന സ്ഥലങ്ങളിൽ തന്റെ റോബോട്ടിനെ കൂട്ടി കുട്ടികളെ എല്ലാം ആകർഷിക്കുകയും കുട്ടികൾ റോബോട്ടിന്റെ കൂടെ കളിക്കുകയും ഫോടോസ് എടുക്കുകയും ചെയ്യുമ്പോൾ അതിനൊരു കാശ് വാങ്ങുകയും ചെയ്യും. പക്ഷെ ആംബുഷ് എന്ന് ചാർളി വിളിക്കുന്ന റോബോട്ടിനെ കണ്ടാൽ അധികം ആരും അടിക്കാറില്ല കാരണം അത്ര ഭംഗിയില്ലാത്ത ലൂക്കാണ് റോബോട്ടിനുള്ളത്. അതേ സമയം റിക്കി എന്ന കഥാപാത്രവും ചാർളിയും തമ്മിൽ റിക്കിയുടെ കാളയുമായി നമ്മുടെ ആംബുഷിനെ വെച്ച് പോര് നടത്തുന്നതിന് ബെറ്റ് വെക്കുകയാണ്.
അതായത് ചാർളിയുടെ ആംബുഷ് ജയിച്ചാൽ റിക്കി ക്യാഷ് കൊടുക്കണം മറിച്ചാണെങ്കിൽ ചാർളി ക്യാഷ് കൊടുക്കണം എന്നതാണ് ബെറ്റ്. ഈ ഫൈറ്റ് കാണുമ്പോൾ ആദ്യം നമ്മൾ കരുതുന്നത് റിക്കിയുടെ കാളയെ ആംബുഷ് എളുപ്പം തോല്പിക്കും എന്നാണ് എന്നാൽ കാള ആംബുഷിന്റെ ഒരു കാല് പറച്ചെടുക്കും. ഇങ്ങെനെ മുൻപോട്ട് പോകുന്ന ചിത്രത്തിൽ ചാർളി പിന്നീട് റോബോട്ടിനെ വാങ്ങുകയും ബോക്സിങ്ങനായി പോകുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളും നിങ്ങൾക്ക് മികച്ച ഒരനുഭവം ഒരുക്കിയിരിക്കുകയാണ് ഡയറക്ടർ ഷോൺ ലെവിയും അഭിനേതാക്കളായ ഹുഗ് ജാക്മാൻ, ഡാക്കോറ്റ ഗോയോ, ഇവന്ജലിൻ ലില്ലി എന്നിവർ.