അയാൾ യാത്രയിലാണ്; എല്ലാരും പറയുന്നത് പോലെ ഇത് അയാളുടെ കാലമല്ലേ വാര്യരെ!! യാത്ര ചിത്രങ്ങളുമായി പ്രണവ് മോഹൻലാൽ… | Real Life Charlie Is Pranav Mohanlal

Real Life Charlie Is Pranav Mohanlal : തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് കടന്നു വന്ന് മലയാളികളുടെ ഇടയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി തന്നെ തന്റെ കരിയർ തുടങ്ങിവച്ച താരം ഇതിനോടകം നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

ഒന്നാമൻ എന്ന ചിത്രത്തിനുശേഷം അതേ വർഷം തന്നെ പുനർജനി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അപ്പു എന്ന കഥാപാത്രത്തിലൂടെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് താരം സ്വന്തമാക്കിയെടുത്തു. വളരെ കാലത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ വീണ്ടും തന്റെ സാന്നിധ്യം മലയാളസിനിമയിൽ പ്രണവ് അറിയിക്കുകയുണ്ടായി.

Pranav Mohanlal At Rocks
Pranav Mohanlal At Rocks

സാധാരണ താര പുത്രന്മാരിൽ കണ്ടുവരുന്ന ജാഡയോ പത്രാസോ ഒന്നും തന്നെ ഇല്ലാതെ, പൊതുവേദികളിൽ പോലും പ്രത്യക്ഷപ്പെടാൻ വളരെയധികം മടിക്കുന്ന ഒരാൾ കൂടിയാണ് താരം.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അതിനെ വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. പ്രണവിനോട് അടുക്കുന്നവർ സാധാരണ താരത്തെപറ്റി പറയുന്നത് മികച്ച നടനാണ് വളരെ പാവമാണ് എന്നൊക്കെയാണ്. പൊതുവേദികളിൽൻ പോലും പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു സാധാരണക്കാരൻ.

അതാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലാണ് പ്രണവ് ഏറ്റവും ഒടുവിൽ ആയി അഭിനയിച്ചത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്പെയിനിൽ നിന്ന് ഉള്ളതാണ് അവയെന്ന് ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാക്കുന്നു.ചിത്രം ഏറ്റെടുത്ത ആരാധകർ ചിരി ഉണർത്തുന്ന കമന്റുകൾ തന്നെയാണ് പ്രണവിന്റെ പോസ്റ്റിന് താഴെ കുറിക്കുന്നത്.