മിനിസ്‌ക്രീൻ പൃഥ്വിരാജ് വിവാഹിതനായി; കോഴിക്കോടുകാരി ശില്‍പ നടന്‍ റെയ്ജന്റെ പെണ്ണായത് ഇങ്ങനെ… | Rayjan Rajan Marriage Malayalam

Rayjan Rajan Marriage Malayalam : ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് റെയ്ജന്‍ രാജൻ. സൂര്യ ടീവിയിലെ ഭാവന എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. റെയ്ജൻ വിവാഹിതനാകാന്‍ പോകുന്നു എന്ന വാർത്തയും ഇതിനെപ്പറ്റിയുള്ള ചില ഗോസിപ്പുകളും സോഷ്യൽ മീഡിയയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. ഇന്നായിരുന്നു റെയ്ജന്റെ വിവാഹം.

തൃശൂരിൽ നടന്ന വിവാഹചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം റെയ്ജൻ ഒരിക്കൽ മനസ് തുറന്നിരുന്നു. ‘ചില ആളുകള്‍ എന്നെ മൂന്നും നാലും തവണ കല്യാണം കഴിപ്പിച്ചു. സോഷ്യൽ മീഡിയ എന്നെ ഹണിമൂണ്‍ യാത്ര നടത്തിച്ചു. ആദ്യമായി ഈ വാര്‍ത്ത എന്നോട് പറയുന്നത് നടി അനുശ്രീയാണ്.

എന്റെയും അനുശ്രീയുടെയും പേരിലാണ് ആദ്യം വിവാഹവാര്‍ത്ത വരുന്നത്. ആ സമയം ഞാന്‍ ആത്മസഖി സീരിയൽ ചെയ്യുകയാണ്. എന്തായാലും ആ ഗോസിപ്പൊക്കെ നല്ല സ്റ്റോറിയായിരുന്നു. വായിച്ചിരിക്കാന്‍ ഒരു രസമുണ്ട്” അനുശ്രീയുമായുള്ള റെയ്ജന്റെ സൗഹൃദം ഗോസിപ്പുകൾക്ക് വിഷയമായിരുന്നു. പ്രണയിനി തന്റെ ജീവിതത്തിലേയ്ക്ക് വന്നതിന് ശേഷം ഒട്ടേറെ മാറ്റമുണ്ടായെന്ന് റെയ്ജന്‍ പ്രതികരിച്ചിരുന്നു. ക്യാരക്ടറില്‍ ഉള്‍പ്പെടെ വലിയ മാറ്റം സംഭവിച്ചു.

മൊത്തത്തില്‍ കൂളും ഹാപ്പിയുമാണ്. ഒന്നര വര്‍ഷത്തെ പ്രണയം വിവാഹത്തിലേയ്ക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് റെയ്ജന്‍. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നാണ് പലരും റെയ്ജനെ വിളിക്കുന്നത്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ഒരു ചടങ്ങ്. രെജിസ്റ്റർ ഓഫിസിൽ പോയി ചടങ്ങ് നടത്തി. എല്ലാവർക്കും ഒരു മാതൃകയാകും വിധമാണ് റെയ്ജന്റെ വിവാഹം നടന്നത്. റെയ്ജനും വധുവിനും ആശംസകൾ നേരുകയാണ് ഇപ്പോൾ സുഹൃത്തുക്കളും ആരാധകരും.