1/2 കപ്പ്‌ റവകൊണ്ട് ഇന്നേവരെ കാണാത്ത ഒരു പൊളി ഐറ്റം😋😋😋 ഒറ്റത്തവണ കഴിച്ചാൽ മതി വീണ്ടും കഴിക്കാൻ തോന്നും.!!!

കാണുമ്പോൾ തന്നെ കൊതിവരുന്ന സ്‌പൈസി ആയ ഒരു സൂപ്പർ വിഭവം. രാവിലെ ബ്രേക്ക് ഫാസ്റ്റിനോ വൈകുന്നേരം ചായക്കൊപ്പമോ ഒക്കെ കഴിക്കാം. വളരെ ടേസ്റ്റി ആണ് എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം.

ആവശ്യമായ ചേരുവകൾ :

  • ഉരുളകിഴങ്ങ് – 2
  • റവ – 1/2 കപ്പ്‌
  • കടലമാവ് – 1/2 കപ്പ്‌
  • സവാള – 1
  • തക്കാളി – 1
  • ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-1 ടിപ്സ്
  • ഓയിൽ – 3 ടിപ്സ്
  • കുരുമുളകുപൊടി – 1 ടിപ്സ്
  • മുളകുപൊടി -1 ടിപ്സ്
  • ഗരം മസാല – 1/ 2 ടിപ്സ്

ഉരുളക്കിഴക് അരിഞ്ഞു വെച്ചതിലേക്കു റവയും കടലമാവും അൽപ്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. 15 മിന്റ് അടച്ചുവെക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി മല്ലിയില സവാള എന്നിവയെല്ലാം ചേർത്ത് കൊടുക്കാം. ഒരു പാത്രത്തിൽ പരത്തി വെച്ചതിനു ശേഷം ഇഡലി ചെമ്പിൽ ഇറക്കി വെച്ച് ഇത് വേവിച്ചെടുക്കാം.

വെന്തു വന്നാൽ മുറിച്ചെടുത്തു ആവശ്യത്തിന് മസാല ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. നല്ല സൂപർ ടേസ്റ്റി പലഹാരം റെഡി. എളുപ്പത്തിൽ ഉണ്ടാക്കാനും കഴിയും സ്വാദിന്റെ കാര്യത്തിലോ പറയും വേണ്ട.. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.. credit : Dians kannur kitchen