രശ്മികയ്ക്ക് സ്വപ്നസാഫല്യം..!! സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് താരം… | Rashmika Mandanna Vijay

Rashmika Mandanna Vijay : കന്നട,തെലുങ്ക് ചിത്രങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ നായികയാണ് രശ്മിക മന്ദാന. എക്സ്പ്രഷൻ ക്യൂൻ എന്നാണ് ആരാധകർ രശ്മികയെ വിളിക്കാറ്. തന്റെ വളരെ നാളത്തെ ഒരു സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ചെറുപ്പം മുതൽ തന്നെ വിജയ് ആരാധികയായ രശ്മിക പുതിയ സിനിമയിൽ വിജയുടെ നായികയായി വേഷമിടുന്നു. വിജയ്‌ക്കൊപ്പം ഉള്ള തന്റെ പുതു ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വിജയുടെ സിനിമകൾ കണ്ട് വളർന്ന ആളാണ് താനെന്നും ഇപ്പോഴുണ്ടായ അവസരം തനിക്ക് കിട്ടിയ ഭാഗ്യമാണെന്നും രശ്മിക പറയുന്നു. കുറച്ചുനാൾ മുൻപ് ഒരു ഇന്റർവ്യൂവിൽ താൻ വിജയുടെ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഭാഗ്യം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ പ്രഖ്യാപനം എത്തുന്നത്. നായികയാവാൻ കിട്ടിയ ഈ അവസരത്തെ കുറിച്ച് രശ്മിയുടെ മറുപടി ഇങ്ങനെയാണ്…

” ഇപ്പോൾ ഇതെനിക്ക് മറ്റെന്തോ പോലെ തോന്നുന്നു. വർഷങ്ങൾ ആയി ഞാൻ സാറിനെ നിരീക്ഷിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം വന്നിരിക്കുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, നൃത്തം വെക്കുക, അദ്ദേഹത്തോട് സംസാരിക്കുക അങ്ങനെയെല്ലാം. ഇതിനെല്ലാം ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു” കൂടാതെ ഒരു കുട്ടിക്കുറുമ്പോട് കൂടി രശ്മിക പറഞ്ഞു അദ്ദേഹത്തിന് കണ്ണ് പറ്റാതിരിക്കാൻ അദ്ദേഹത്തിനെ നോക്കുകയെന്നുകൂടി തന്റെ കടമകളിൽ പെടുന്നു. ബീസ്റ്റ്ന് ശേഷം വിജയ് നായകനായെത്തുന്ന “ദളപതി 66” എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ് രശ്മിക നായികയായി എത്തുന്നത്.

തെലുങ്ക് സംവിധായകൻ വംശി പൈടിപള്ളിയാണ് പുതു ചിത്രമായ ദളപതി 66 സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ തെലുങ്കു താരം നാനിയും പ്രധാന വേഷം ചെയ്യുന്നു എന്ന് ഇതിനു മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ബീസ്റ്റ് എന്ന ചിത്രം ഏപ്രിൽ 13 നാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം കാണാൻ ആരാധകർ കാത്തുനിൽക്കുകയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റിൽ പൂജ ഹെഗ്‌ഡെ ആണ് നായികവേഷം ചെയ്യുന്നത്. സെൽവരാഘവൻ, യോഗി ബാബു, വിടിവി ഗണേഷ്, അപർണ ദാസ്, ലില്ലിപുട്ട് ഫാറൂഖി, അങ്കുർ അജിത് വികാൽ, സതീഷ് കൃഷ്ണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.