
ഈ ഭ്രാന്താലയത്തിലേക്ക് സ്വാഗതം!! രഞ്ജിനി ഹരിദാസിന്റെ കുടുംബത്തിലേക്ക് ഒരംഗം കൂടി; സഹോദരന്റെ വിവാഹ വിശേഷവുമായി രഞ്ജിനി ഹരിദാസ്… | Ranjini Haridas Brother Marriage Malayalam
Ranjini Haridas Brother Marriage Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടി കാണാത്തവരായി ആരും തന്നെ കാണില്ല. മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയ മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ അവതാരികയാണ് രഞ്ജിനി ഹരിദാസ്. എയർഹോസ്റ്റസ് ആയിരുന്ന രഞ്ജിനി ആ തൊഴിലിൽ നിന്നും ഇടവേള എടുത്താണ് അവതാരികയായി പ്രത്യക്ഷപ്പെട്ടത്.
വർഷങ്ങളോളം ഐഡിയ സ്റ്റാർ സിംഗറിന്റെ വിവിധ സീസണുകളിൽ അവതാരികയായി എത്തിയ രഞ്ജിനി പിന്നീട് അവാർഡ് ഷോകളിലും താരനിഷകളിലും ഒക്കെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ വിവാഹം കഴിക്കാതിരുന്ന താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നതടക്കമുള്ള ഗോസിപ്പ് വാർത്തകൾ ഇതിനോടകം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുള്ള കാര്യവുമാണ്. ഏത് കാര്യത്തിനെയും ബോൾഡായി നേരിടുന്ന രഞ്ജിനി വലിയ ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വീണ്ടും മലയാളികളുടെ സ്വീകരണ മുറിയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.

ഇപ്പോൾ സഹോദരൻ ശ്രീപ്രിയന്റെ വിവാഹ തിരക്കുകളിൽ ഏർപ്പെട്ടിരുന്ന രഞ്ജിനിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഞായറാഴ്ച ആലപ്പുഴയിൽ വച്ചായിരുന്നു ശ്രീപ്രിയന്റേയും ബ്രിസ് ജോർജിനെയും വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിൻറെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചിരുന്നു. വെള്ള കുർത്തയും കസവ് മുണ്ടും ധരിച്ച് വിവാഹ ചടങ്ങിൽ ശ്രീപ്രിയൻ നിറഞ്ഞ് നിന്നിരുന്നു. വെള്ള സാരി ആയിരുന്നു ബ്രിസ് ധരിച്ചത്.
പിങ്ക് ബോർഡറിൽ ഉള്ള നീല പട്ടുസാരി ധരിച്ച് ചടങ്ങിന്റെ മുൻനിരയിൽ തന്നെ രഞ്ജിനിയും നിറഞ്ഞു നിന്നിരുന്നു. എൻറെ കുഞ്ഞനിയൻ ശ്രീപ്രിയൻ വിവാഹിതനായി. ആഘോഷങ്ങളുടെ തിരക്കിലായിരുന്നു ഈ ഭ്രാന്താലയത്തിലേക്ക് സ്വാഗതം എന്നാണ് ബ്രിസിന്നോട് പറയാനുള്ളത് എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്. രഞ്ജിനിയുടെ യൂട്യൂബ് ചാനലിലൂടെ ശ്രീപ്രിയനും അമ്മ സുജാതയും മലയാളികൾക്ക് സുപരിചിതരാണ്. വിവാഹത്തിന് മുൻപ് അനിയൻ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന വീഡിയോയും രഞ്ജിനി തൻറെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.