വീട്ടിൽ എത്തിയ ഈ അതിഥിയ്ക്ക് ഇവർ ഇട്ട പേര് ഡബിൾ ട്രബിൾ!!!

വീട്ടിൽ എത്തിയ ഈ അതിഥിയാണ് ഇപ്പോൾ സോഷ്യമീഡിയയിൽ വൈറൽ. ഇരട്ട തലയുള്ള ഒരു പാമ്പാണ് യു.എസ്സിലെ നോർത്ത് കരോലിനയിൽ നിന്നുള്ള ജെന്നി വിൽസണിന്റെ വീട്ടിൽ എത്തിയത്. ആദ്യമായാണ് അവർ ഇരട്ടത്തലുയുള്ള പാമ്പിനെ കണ്ടത്.

വളരെ കൗതുകമാണ് അതിനെ കണ്ടപ്പോൾ തോന്നിയത് എന്നാണ് അവർ പറയുന്നത്. പാമ്പിന്റെ രൂപം കണ്ട് താൻ ഞെട്ടിപ്പോയി എന്നാണവർ പറയുന്നത്. ഒരടിയോളം നീളമുള്ള പാമ്പാണെന്നെന്നാണ് അവർ കണ്ടെത്തിയത്. ഉടൻ തന്നെ തന്റെ വീട്ടുകാരെ മുഴുവനും അതിനെ വിളിച്ചു കാണിച്ചു കൊടുത്തു എന്നും അവർ പറഞ്ഞു. പാമ്പിനെ കൊല്ലാൻ തനിക്ക് ആഗ്രഹമില്ലെന്ന് അവർ പറഞ്ഞു.

അതിനാൽ അതിനെ പിടിച്ച് ഒരു ജാറിൽ ഇട്ട് വയ്ക്കുകയാണ് ചെയ്തത്. ഞാൻ ആദ്യം അതിന്റെ തല കണ്ടു അത് വിശ്വസിക്കാനായില്ല. അതിനെകൊല്ലാൻ ആഗ്രഹിക്കാത്തതിനാൽ ഞങ്ങൾ അതിനെ ജാറിൽ ഇട്ട് വച്ചതെന്ന് അവർ ചില മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പാമ്പിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ അതിന്റെ വീഡിയോ പങ്ക് വച്ചിരുന്നു.

അവർ അതിനെ ഡബിൾ ട്രബിൾ എന്ന് പേരിട്ടിട്ടുണ്ട്. ഡബിൾ ട്രബിളിനെ കൊണ്ട് എത്തിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ ഏതെങ്കിലും ഉണ്ടോ? അതോ ഞാൻ അതിനെ തുറന്ന് വിടണോ. ഇത് വിഷമുള്ള പാമ്പല്ല എന്നായിരുന്നു അവർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

വീട്ടിൽ എത്തിയ ഈ അതിഥിയ്ക്ക് ഇവർ ഇട്ട പേര് ഡബിൾ ട്രബിൾ!!!