മത്സരാർത്ഥികളുടെ കുടുംബങ്ങൾ ഇപ്പോൾ സിനിമാതാരങ്ങൾക്ക് പുറകെ; വോട്ട് നേടാൻ പുതിയ വഴിയോ..!? | Ramzan Muhammed Vote For Blesslee Bigg Boss

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ നാളെ അവസാനിക്കുകയാണ്. നാളെ രാത്രി ഏഴ് മണി മുതലാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. ആറ് പേരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. ലക്ഷ്മിപ്രിയ, റിയാസ് സലിം, ദിൽഷ പ്രസന്നൻ, സൂരജ്, ധന്യ മേരി വർഗീസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. മത്സരാർത്ഥികൾക്ക് വേണ്ടി ഇപ്പോൾ കാര്യമായ പ്രൊമോഷനുകളും വോട്ടഭ്യർത്ഥനകളും പുറത്ത് ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്.

ബ്ളെസ്ലിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത് ഡാൻസറും മുൻ ബിഗ്ഗ്‌ബോസ് മത്സരാർത്ഥിയുമായ റംസാനാണ്. കഴിഞ്ഞ സീസണിലെ ശക്തനായ ഒരു മത്സരാർത്ഥിയും ഫൈനൽ പോരാട്ടങ്ങളിൽ തിളങ്ങിയ ആളുമാണ് റംസാൻ. ഇപ്പോൾ ബ്ളെസ്ലിക്ക് വേണ്ടിയാണ് റംസാൻ പ്രേക്ഷകരോട് വോട്ട് ചോദിച്ചിരിക്കുന്നത്. ” റീ എൻട്രികളുടെയും ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ബ്രില്ലിയൻറ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുത്” എന്നാണ് റംസാൻ തന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നത്.

ramzan muhammed vote for Blesslee
ramzan muhammed vote for Blesslee

കഴിഞ്ഞ സീസണിൽ ബ്ലെസിലിയുടേതിന് സമാനമായ ഒരു മത്സരാർത്ഥിത്വമായിരുന്നു റംസാന്റേത്. പലപ്പോഴും വീടിനുള്ളിലും പുറത്തും വിമർശനങ്ങൾ ഏറെ നേരിട്ടിരുന്നു റംസാൻ. എന്നാൽ ഫൈനൽ വീക്കിലെത്താൻ റംസാനെ സഹായിച്ചത് പ്രേക്ഷകപിന്തുണ ഒന്ന് മാത്രമായിരുന്നു. സായി വിഷ്ണു എന്ന മത്സരാർത്ഥിയുമായുള്ള റംസാന്റെ അഭിപ്രായഭിന്നതയാണ് ഒടുവിൽ റംസാന് ദോഷം ചെയ്തത്. പ്രേക്ഷകർ സായിക്ക് പിന്തുണ നൽകിയതോടെ റംസാൻ തഴയപ്പെടുകയായിരുന്നു.

എന്നാലും ശക്തമായി പിടിച്ചുനിന്നത് കൊണ്ടാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നിൽക്കാൻ റംസാന് സാധിച്ചത്. ഇപ്പോൾ ബ്ളെസ്ലിക്ക് വേണ്ടി വോട്ട് ചോദിച്ചുവന്നിരിക്കുന്നവരിൽ റംസാൻ മാത്രമല്ല, ചക്കപ്പഴം സീരിയലിലൂടെ പ്രശസ്തനായ റാഫിയുമുണ്ട്. മത്സരാർത്ഥികൾക്ക് വേണ്ടി സിനിമ-ടെലിവിഷൻ താരങ്ങൾ വോട്ട് ചോദിച്ചെത്തുന്നത് മത്സരത്തെ മറ്റൊരു രീതിയിൽ ബാധിച്ചേക്കുമെന്നും ബിഗ്ഗ്‌ബോസ് ആരാധകർക്കിടയിൽ ചർച്ചയുണ്ട്. മുന്നേ റിയാസിനെ പിന്തുണച്ച് ചില നടിമാർ രംഗത്തെത്തിയിരുന്നു.