ഉയിരിൽ തലോടിടും ഉയിരായിടും നാം.!! ഇത് വേറെ ലെവൽ റൊമാൻസ്; പ്രണയാർദ്രരായി വാരിപ്പുണർന്ന് ദിൽഷയും റംസാനും വീഡിയോ വീണ്ടും വൈറൽ.!! Ramzan Dilsha Dance Video

Ramzan Dilsha Dance Video : ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥികളായും, ഡി 4 ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷക മനസ്സുകളിൽ ചേക്കേറിയ നർത്തകരാണ് ദിൽഷ പ്രസന്നനും, റംസാൻ മുഹമ്മദും. കുമ്പളങ്ങി നൈറ്റ്സിലെ “വഴിയോരങ്ങൾ തോറും” എന്ന മനോഹര ഗാനത്തിന് ചുവടുകൾ വെക്കുന്ന ദിൽഷയുടെയും, റംസാന്റെയും പുതിയ റീൽസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ദിൽഷയുടെ പിറന്നാൾ ദിവസം, ഹാപ്പി ബർത്ത് ഡേ എന്ന ഹാഷ് ടാഗിലാണ് ഈ റീൽസ് ഇൻസ്റ്റാഗ്രാമിൽ ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മലമുകളിൽ നിന്നും നൃത്ത ചുവടുകൾ വെക്കുന്ന റീൽസിനു ചുരുങ്ങിയ നേരം കൊണ്ട് തന്നെ നിരവധി ലൈക്കുകളും കമന്റുകളും വന്നു. ഡാൻസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇവർ തുടർന്ന് നല്ല സുഹൃത്തുക്കൾ ആയി.

പിന്നീട് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒന്നിച്ച് ഡാൻസ് റീലുകൾ ചെയ്യാൻ തുടങ്ങി. ലക്ഷകണക്കിന് വ്യൂസാണ് ഇവരുടെ ഓരോ ഡാൻസ് റീലുകൾക്കും ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ റംസാനും ദിൽഷയും ഒന്നിച്ചുള്ള ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഇവർ തമ്മിൽ പ്രണയത്തിൽ ആണോ? എന്ന തരത്തിൽ ഉള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ഈയിടെ ഉയർന്നിരുന്നു

. താൻ ആരുടെ കൂടെ നിന്നാലും അത്തരം വാർത്തകൾ വരുമെന്നും ചിലത് കാണുമ്പോൾ ചിരി വരും, ഇത്തരം വാർത്തകൾ ഞാൻ റംസാനുമായി പങ്കുവെക്കാറുണ്ട് എന്നും ദിൽഷ പറയുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടി ആണ് ദിൽഷ പ്രസന്നൻ. ദിൽഷ നായികയായി എത്തുന്ന അനൂപ് മേനോൻ സ്‌റ്റോറീസ് അവതരിപ്പിക്കുന്ന ഓ സിൻഡ്രെല്ല എന്ന ചിത്രത്തിന്റെ പോസ്റ്റർ ഈയിടെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

Rate this post