അപ്പൊ മമ്മുക്കയെ നൈസ് ആയി തേച്ചല്ലേ.!? ലാൽമര തണലിൽ പിഷാരടി; അക്ഷരമാലയെ ചേർത്ത് പിടിച്ച് ലാലേട്ടനും.!! | Ramesh Pisharody Latest Post Viral With Mohanlal

Ramesh Pisharody Latest Post Viral With Mohanlal : മിനിസ്ക്രീനിലും ബിഗ്സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് മലയാളികളുടെ പ്രിയതാരമായ രമേഷ് പിഷാരടി. കോമഡികളിലൂടെ തിളങ്ങി പിന്നീട് ടിവി ഷോകളിലും സിനിമകളിലും തൻ്റെ കഴിവുകൾ തെളിയിച്ച വ്യക്തിയാണ് രമേഷ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ പോസറ്റീവായിരുന്നു പിഷാരടിയുടെ ആദ്യ ചിത്രം. താരത്തിൻ്റെ അവതരണത്തിൽ ഏറ്റവുമധികം കൈയ്യടികൾ വാങ്ങിയ ഒരു പ്രോഗ്രാമായിന്നു ബഡായി ബംഗ്ലാവ്.

നിരവധി പ്രേക്ഷകരെ നേടി എടുക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി സിനിമാ സംവിധാനത്തിലേക്ക് കൂടി ചുവടെടുത്ത് വച്ചിരിക്കുകയാണ് താരം. 2018-ൽ പുറത്തിറങ്ങിയ ജയറാമിനെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു പഞ്ചവർണ്ണതത്ത. പിന്നീട് മലയാളികളുടെ സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2019-ൽ ‘ഗാനഗന്ധർവ്വൻ’ എന്ന സിനിമയും സംവിധാനം ചെയ്യുകയുണ്ടായി. അങ്ങനെ സംവിധാനമേഘലയിൽ രമേഷ് പിഷാരടി തിളങ്ങി നിന്നു.

നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ വൈറലായി മാറുന്നത്. പോസ്റ്റ്കൾക്ക് താഴെ നൽകുന്ന ഹാസ്യത്തിൽ നിറഞ്ഞ ക്യാപ്ഷനാണ് മറ്റുള്ള പോസ്റ്റുകളിൽ നിന്ന് പിഷാരടിയുടെ പോസ്റ്റുകളെ വ്യത്യസ്തമാക്കുന്നത്. പല താരങ്ങളുമായും രമേഷ് പിഷാരടി പങ്കു വയ്ക്കുന്ന പോസ്റ്റുകൾ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്.

ഇന്നലെ പിഷാരടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. പല തവണ ലാലേട്ടൻ്റെ കൂടെയുള്ള നിരവധി പോസ്റ്റുകൾ താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ പങ്കുവെച്ചത് മോഹലാലിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോയും ‘ലാൽ മരത്തണലിൽ ‘ എന്നൊരു ക്യാപ്ഷനുമായി. ഈ പോസ്റ്റിന് താഴെ പിഷാരടിയെ ട്രോളികൊണ്ടാണ് നിരവധി കമൻ്റുകൾ വരുന്നത്. ചിലർ പറയുന്നത് ലാലേട്ടനെ മരമാക്കിയല്ലോ എന്നാണ്. ഇങ്ങനെ പലതരം കമൻറുകളാണ് ഈ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

Rate this post