ആരാധനയുടെ 28 വര്‍ഷങ്ങൾ!! വീഞ്ഞ് പോൽ വീര്യം കൂടും ഓർമകളുമായി രമേശ് പിഷാരടി; എന്റെ രക്ഷകനായിരുന്നു ബാബു ചേട്ടനെന്ന് താരം… | Ramesh Pisharody Diary Memories Of Babu Antony Viral Malayalam

Ramesh Pisharody Diary Memories Of Babu Antony Viral Malayalam : ഒരു കാലത്ത് മലയാള സിനിമയിലെ ഒരേ ഒരു ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്നു ബാബു ആന്റണി. കരാട്ടെയിൽ അസാമാന്യമായ കഴിവ് തെളിയിച്ചിട്ടുള്ള ബാബു ആന്റണി നിറഞ്ഞു നിന്ന കാലഘട്ടമാണ് തോന്നൂറുകൾ. ഭാരതന്റെ ചിലമ്പ് എന്ന ചിത്രത്തിൽ പ്രതിനായകനായി ആയി എത്തിയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീടാങ്ങോട്ട് ആ കാലഘട്ടം തന്നെ തന്റെതാക്കിയ ബാബു ആന്റണിയെ ആണ് കാണാൻ കഴിഞ്ഞത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും കണ്ണടയിലുമെല്ലാം തന്റെ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യം വില്ലൻ വേഷങ്ങളിൽ ആണ് തിളങ്ങിയതെങ്കിലും അധികം താമസിക്കാതെ തന്നെ നായകവേഷങ്ങളും ബാബു ആന്റണിയെ തേടിയെത്തി. എവർഗ്രീൻ ഹിറ്റ്‌ ആയ ചന്ത യുൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായകനായി താരം ആരാധകരുടെ പ്രീതി പിടിച്ചു പറ്റി. അമേരിക്കൻ വനിതയെ വിവാഹം കഴിച്ചു അവിടെ സെറ്റിൽഡ് ആയ താരം ഹൂസ്റ്റണിൽ ഒരു മിക്സഡ് ആയോധന കല അക്കാദമി നടത്തുകയാണ്.

മലയാള സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തുവെങ്കിലും ഈ ജനറേഷനിലെ കുട്ടികളിൽ പോലും ബാബു ആന്റണിയെ അറിയാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ ബാബു ആന്റണിയുടെ ഫാൻ ആയിരുന്ന ഒരു കാലത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് രമേശ്‌ പിഷാരടി. ബാബു ആന്റണി യുടെ ഹെയർസ്റ്റൈൽ അനുകരിക്കാൻ മുടി വളർത്താൻ ശ്രമിച്ചി രുന്നെങ്കിലും ചുരുണ്ട മുടി ആയിരുന്നതിനാൽ താഴേക്ക് വളർന്നില്ല എന്ന് ആണ് രമേശ്‌ പിഷാരടി പറയുന്നത്. രസകരമായ മറ്റൊരു സംഭവം കൂടി പിഷാരടി പങ്ക് വെച്ചു. ചെറുപ്പം മുതൽ ഡയറി എഴുതുന്ന സ്വഭാവമുള്ള രമേശ്‌ പിഷാരടി തന്റെ ഡയറി ആരും വായിക്കാതിരിക്കാൻ കാണിച്ച ഒരു കുസൃതിയാണ് ബാബു ആന്റണിയുമായി പങ്ക് വെച്ചത്.

200 പേജിന്റെ നോട്ട് ബുക്കിൽ തന്റെ ഡയറിയാക്കി അതിന്റെ പുറത്ത് ബാബു ആന്റണിയുടെ ചിത്രം ഒട്ടിച്ചു വെക്കുകയും ഈ ഡയറി തുറന്ന് വായിക്കുന്നവരെ ബാബു ആന്റണി വന്നു ഇടിക്കും എന്ന ഭീക്ഷണി സന്ദേശം എഴുതി വെച്ചതിനെപ്പറ്റിയുമാണ് രമേശ് പിഷാരടി വിവ രിച്ചത്. മാത്രവുമല്ല 25 വർഷം മുൻപ് എഴുതിയ ആ ഡയറിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത്. കൗതുകത്തോടെയാണ് ആ ദൃശ്യങ്ങൾ ആരാധകർ കണ്ടത്. ബാബു ചേട്ടൻ ആയിരുന്നു ചെറുപ്പത്തിൽ തന്റെ രക്ഷകൻ എന്നാണ് പിഷാരടി പറയുന്നത്.

Rate this post