
അഭിനയം മാത്രമല്ലട്ടാ കുട്ടിക്ക് പാടാനും അറിയാം!! ‘ചിന്ന ചിന്ന വണ്ണക്കുയിൽ’ മനോഹര ഗാനവുമായി അനുശ്രീ… | Ramesh Pisharody Comment On Anusree Viral Song Malayalam
Ramesh Pisharody Comment On Anusree Viral Song Malayalam : അനുശ്രീ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ താരങ്ങളിൽ ഒരാളാണ് അനുശ്രീ. സിനിമാ വിശേഷങ്ങള്‍ക്കപ്പുറം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഇപ്പോള്‍ അനുശ്രീ പാട്ടു പാടുന്നതിന്റെ ഒരു വീഡിയോയാണ്. വീഡിയോയ്ക്ക് താഴെ വളരെ രസകരമായ കമന്റുകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്.
നടൻ പിഷാരടിയുടെ കമന്റ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുകയാണ്. ‘അറിഞ്ഞിരുന്നില്ല’ എന്നാണ് പിഷാരടി വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ രസകരമായ കമന്റുകളും പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വ്യത്യാസ്തമായ ക്യാപ്ഷനുകൾ നൽകി ആരാധകരുടെ ശ്രദ്ധ നേടിയെടുക്കാറുള്ള താരമാണ് പിഷാരടി. ‘ചിന്ന ചിന്ന വണ്ണക്കുയിൽ’ എന്ന ഗാനമാണ് ഈ വിഡിയോയിൽ ആലപിച്ചത്. വളരെ മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

സംവിധായകൻ കൈലാസ് മേനോൻ നടൻ മുന്ന സൈമൺ എന്ന് തുടങ്ങി നിരവധി താരങ്ങളാണ് അനുശ്രീയെ അഭിനന്ദിച്ചത്. മോഹൻലാല്‍ നായകനായ ‘ട്വല്‍ത്ത് മാനാ’ണ് അനുശ്രീയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു ട്വല്‍ത്ത് മാൻ. ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് അനുശ്രീക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു. ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘താര’ എന്ന ഒരു ചിത്രമാണ്.
ദെസ്വിൻ പ്രേം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ‘താര’. ദെസ്വിൻ പ്രേമിന്റേതാണ് ഈ ചിത്രത്തിന്റെ കഥ കൂടാതെ ചിത്രത്തിന്റെ ഗാനരചന ബിനീഷ് പുതുപ്പണമാണ് നിര്‍വഹിച്ചിരിക്കുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ് ‘താര എന്ന ചിത്രം നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ നിര്‍മാണം അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ്.