പഞ്ച് പിടിച്ച് പഞ്ചർ ആകല്ലേ പിഷു.!! വേണ്ടാ വേണ്ടാന്നു വിചാരിച്ചതാ അവസാനം വേണ്ടി വന്നു; പിഷുവിന്റെ അവസ്ഥ കണ്ടോ.!? | Ramesh Pisharody Boxing Post Viral

Ramesh Pisharody Boxing Post Viral : സോഷ്യൽ മീഡിയയിലും അതുപോലെതന്നെ താരങ്ങൾക്കിടയിലും എന്നും സജീവമായി ഇടപെടുന്ന വ്യക്തിയാണ് രമേശ് പിഷാരടി. വളരെയധികം വ്യത്യസ്തമായ നർമ്മങ്ങളിൽ ചാലിച്ച മുഹൂർത്തങ്ങളിലൂടെയാണ് എന്നും രമേശ് പിഷാരടി ആളുകളുടെ കയ്യടി നേടുന്നത്. ഏത് സന്ദർഭത്തെയും തമാശരൂപേണ അവതരിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് മറ്റേതെങ്കിലും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നടനുണ്ടോ എന്ന കാര്യം പോലും സംശയമാണ്.

സിനിമയ്ക്ക് അകത്തും പുറത്തും വലിയ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന രമേശ് പിഷാരടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദേശയാത്രകളുമായി തിരക്കിലാണ്. കുഞ്ചാക്കോ ബോബൻ, മഞ്ജുവാര്യർ എന്നിവർക്കൊപ്പം ലാവൻണ്ടർ പാടത്തുനിന്നുള്ള ചിത്രം താരം ഇതിനോടകം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. ഇപ്പോൾ അതിന് പിന്നാലെ അല്പം ദേഷ്യവും ഗാംഭീര്യവും കലർന്ന ലുക്കിൽ നിൽക്കുന്ന രമേഷ് പിഷാരടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രമേഷിന് നർമ്മവും ദേഷ്യവും ഒരുപോലെ വഴങ്ങും എന്ന് ആരാധകർക്ക് അത്ര സുപരിചിതമല്ലാത്ത കാര്യമാണ്.

ഇപ്പോൾ താരത്തിന്റെ രൗദ്രഭാവം എത്രത്തോളം ഉണ്ടെന്ന് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിലൂടെ വ്യക്തമാക്കുന്നതാണ്. ലണ്ടനിലെ മാഡം തുഷാർഡ്സ് വാക്സ് മ്യൂസിയത്തിൽ പിഷാരടി ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ ആന്തണിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. രണ്ടും കല്പിച്ചിട്ടുള്ള മട്ടിലാണ് ഇരുവരും നിൽക്കുന്നത്. എന്നാൽ ഇത് ഒരു മെഴുകു പ്രതിമയാണെന്ന് ചിത്രം കാണുന്ന ആരും വിശ്വസിക്കില്ല. 33 കാരനായ ആൻറണി 28 ഫൈറ്റുകൾ ഇതുവരെ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ മെഴുക് പ്രതിമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പിഷാരടി ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വേണ്ട വേണ്ടെന്ന് വെച്ചതാ എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട് നിരവധിപേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. അതിൽ ആദ്യം എത്തിയിരിക്കുന്നത് വിധുപ്രതാപ് ആണ്. എന്ന് ഡിസ്ചാർജ് ആയി എന്നാണ് താരം ചോദിച്ചിരിക്കുന്നത്. തൊട്ടു താഴെയായി രഞ്ജിനി ജോസും കമന്റ് കുറിച്ചിട്ടുണ്ട്. എന്തൊക്കെ കാണണം ഈശ്വരാ എന്നാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. അതേസമയം തന്നെ നിരവധി ആരാധകർ താരത്തിന് കമന്റുകളുമായി രംഗത്തും എത്തിയിട്ടുണ്ട്.

Rate this post