വിവാഹവും ജന്മദിനവും ഒരേ ദിവസം!! മകന് സർപ്രൈസ് ബർത്ത് ഡേ പാർട്ടി ഒരുക്കി രമേശ് ചെന്നിത്ത; വിവാഹ പാർട്ടിക്ക് ശേഷം ബർത്ത് ഡേ പാർട്ടി… | Ramesh Chennithala Son Rohit Chennithala Birthday Celebration Viral Malayalam

Ramesh Chennithala Son Rohit Chennithala Birthday Celebration Viral Malayalam : മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെയും അനിത രമേശ് ചെന്നിത്തലയുടെയും ഇളയ മകൻ രമിത്ത് ചെന്നിത്തല വിവാഹിതനായ വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. ബഹറിനിൽ താമസമാക്കിയ ജോൺ കോശി, ഷൈനി ജോൺ ദമ്പതികളുടെ മൂത്തമകൾ ജൂനിറ്റയാണ് വധു.

നാലാഞ്ചിറ ഗിരി ദീപം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ രമിത്ത് നിലവിൽ ഇൻകം ടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമ്മീഷണർ ആണ്. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു രമിത്തിന്റെയും ജുനിറ്റയുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരും തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ്. പഠനകാലത്തെ സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു.

കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് ആയിരുന്നു വിവാഹം നിശ്ചയം. രമേശ് ചെന്നിത്തലയായിരുന്നു ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അന്ന് പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഇളയ മകൻ രമിത്തിന്റെ വിവാഹത്തിൻറെ അന്നുതന്നെ കുടുംബത്തിലെ മറ്റൊരു സന്തോഷവും കോൺഗ്രസ് നേതാവ് പങ്കുവെച്ചിരിക്കുകയാണ്. രമിത്തിൻറെ സഹോദരൻ ഡോക്ടർ രോഹിത് ചെന്നിത്തലയുടെ ജന്മദിനമായിരുന്നു ഇന്ന്.

ഇളയ മകൻറെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ രോഹിത്തിന് സർപ്രൈസ് ആയി ബർത്ത് ഡേ പാർട്ടി ഒരുക്കിയിരിക്കുകയായിരുന്നു രമേശ് ചെന്നിത്തലയും കുടുംബവും. ഇതിൻറെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കേക്ക് കട്ടിങ്ങിനു ശേഷം മൂത്ത മകന് പൂച്ചെണ്ടു നൽകുന്ന രമേശ് ചെന്നിത്തലയും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ശ്രീജയാണ് രോഹിത്തിന്റെ ഭാര്യ.

Rate this post