കുഞ്ഞനാണെങ്കിലും ചില്ലറക്കാരനല്ല.. 😀😀 ‘റംബൂട്ടാൻ’ കഴിക്കുന്നവർ ഇതൊക്കെ അറിയണം.!!!

മലേഷ്യ, ശ്രീലങ്ക എന്ന് തുടങ്ങി തെക്കു കിഴക്കൻ പ്രദേശത്തു കൂടുതലായി കണ്ടു വരുന്ന ഒരു ഫലമാണ് റംബൂട്ടാൻ.. കേരളത്തിലും നന്നായി വളരുകയും ഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഏഴു വര്ഷം പഴക്കമായ മരങ്ങളിലാണ് റംബൂട്ടാൻ കായ്ക്കുന്നത് .

പഴങ്ങളിലെ രാജകുമാരി എന്നും, ദേവതകളുടെ ഭക്ഷണം എന്നെല്ലാം അറിയപ്പെടുന്നു. കഴിക്കാൻ നല്ല സ്വാദുള്ളത് കൊണ്ടും ധാരാളം ഗുണ ഫലങ്ങൾ ഉള്ളത് കൊണ്ടും ഈ ഫലം മലയാളികൾക്കും ഇപ്പോൾ ഏറെ പ്രിയപ്പെട്ടതായി.

സ്വാദിഷ്ടവും പോഷക സമ്പുഷ്ടവുമായ റംബൂട്ടാൻ ഔഷധത്തിനായും ഉപയോഗിക്കുന്നു. ഈ അടുത്ത കാലത്താണ് വഴിയോരങ്ങളിൽ ധാരാളമായി റംബൂട്ടാൻ വിൽപ്പന കണ്ടു വന്നത്. കേരളത്തിലെ കാലാവസ്ഥയിൽ റംബൂട്ടാൻ നന്നായി വളരും.

ദിവസവും അഞ്ചു റംബൂട്ടാൻ കഴിക്കുന്നത് അർബുദത്തിനുള്ള സാധ്യത കുറക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രമേഹ രോഗ നിയന്ത്രങ്ങൾക്കും തലമുടി വളർച്ചക്കും ചര്മകാന്തിക്കും വളരെ അധികം ഗുണം ചെയ്യുന്നു. credit : easy tips4u